തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തീയതി തന്നെ നല്‍കാനായുള്ള സംവിധാനം വരുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായുള്ള മുന്നൊരുക്കങ്ങള്‍ നടക്കുന്നതായി മന്ത്രി അറിയിച്ചു. ഈ കാര്യം പരിഗണിക്കാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചിരുന്നു. ഒരു മാസത്തിനകം വിഷയത്തില്‍ തീരുമാനം ഉണ്ടാകുമെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് ബാങ്കുകളുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കണ്‍സോഷ്യം കിട്ടുന്നതില്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. അത് നിലവില്‍ മാറിയിട്ടുണ്ട്. ഇപ്പോള്‍ കെഎസ്ആര്‍ടിസി ബി കാറ്റഗറിയിലാണെന്നും മന്ത്രി അറിയിച്ചു.
കാലാവസ്ഥ മാറ്റവും മാറി വരുന്ന ആവശ്യങ്ങളും പരിഗണിച്ച് സൗകര്യമുള്ള ബസുകള്‍ ഇറക്കുമെന്ന് മന്ത്രി അറിയിച്ചു. കെഎസ്ആര്‍ടിസി കംഫര്‍ട് സ്റ്റേഷനുകള്‍ സംസ്ഥാന വ്യാപകമായി പരിഷ്‌കരിക്കും. 23 ഡ്രൈവിംഗ് സ്‌കൂളുകള്‍ കൂടി കെഎസ്ആര്‍ടിസി തുടങ്ങും.