KERALA

ഹനുമാന്‍ സേന ഭാരതിന്റെ തിരുവനന്തപുരം കാര്യാലയം ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ഹനുമാന്‍ സേന ഭാരതിന്റെ തിരുവനന്തപുരം കാര്യാലയം പാപ്പനംകോട് രാമമന്ദിരത്തില്‍ സംസ്ഥാന ചെയര്‍മാന്‍ കെഎം ഭക്തവത്സലന്‍ ഉദ്ഘാടനം ചെയ്തു. സനാതനധര്‍മ്മം ഏറ്റവും വെല്ലുവിളികള്‍ നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത് അദ്ദേഹം പറഞ്ഞു.
എല്ല ആനുകൂല്യങ്ങളും ന്യൂനപക്ഷങ്ങള്‍ക്ക് വാരിക്കോരി കൊടുക്കുവാന്‍ എല്‍ഡിഎഫും യുഡിഎഫും മത്സരിക്കുകയാണ്. മതത്തിന്റെ പേരില്‍ മലപ്പുറം ജില്ല പിടിച്ചു വാങ്ങിയ കക്ഷികള്‍ ഇപ്പോള്‍ മലബാര്‍ സംസ്ഥാനത്തിനായി മുറവിളി കൂട്ടുകയാണ് ഈ സ്വപ്നം പൂവണിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

പാപ്പനംകോട് സുധീര്‍ രക്ഷാധികാരിയായി 20 അംഗ സമിതിക്ക് രൂപം നല്‍കി
108 വര്‍ഷം കഴിഞ്ഞ് പ്രതിഷ്ഠ നടത്തുന്ന മഹാശിവലിംഗത്തില്‍ സന്യാസിമാര്‍ അര്‍ച്ചനയും അഭിഷേകവും നടത്തി.

സദ്ഗുരു ആശ്രമം മഠാധിതിപതി മുരളീധര സ്വാമികള്‍,ചെങ്കോട്ടുകോണം ആശ്രമം ശശി സ്വാമികള്‍,വിശ്വ വിഷ്ണു പ്രതിഷ്ഠാന്‍ പ്രസിഡണ്ട് ഹരിഹരന്‍ മാസ്റ്റര്‍, ഹനുമാന്‍ സേന ഓര്‍ഗനൈസിംഗ് സെക്രട്ടറി ചൈതന്യ ചക്രവര്‍ത്തി,മഹാ ലിംഗ ഘോഷയാത്ര പ്രമുഖ് ജയന്‍ കൈമനം,എന്നിവര്‍ സംസാരിച്ചു.
ജില്ലാ ചെയര്‍മാന്‍ ശിവന്‍ നെടുമങ്ങാട്,ബിജു മൂലങ്കര രാധാകൃഷ്ണന്‍ കൊല്ലം, റിനില്‍ തൃശൂര്‍,ആര്‍ ജയകൃഷ്ണന്‍, ജി പ്രകാശ്, പി ശാലു എന്നിവര്‍ നേതൃത്വം വഹിച്ചു എന്‍ എം ഷാനവും സ്വാഗതവും വിനോദ് നന്ദിയും പറഞ്ഞു.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close