മന്ത്രിസഭയില്‍ 11 വനിതകള്‍ റെക്കോര്‍ഡുമായി അധികാരമേറ്റ യുകെ പ്രധാനമന്ത്രി കെയ്ര് സ്റ്റാര്‍മര്‍. ഇന്ത്യന്‍ വംശജയായ ലിസ നന്ദിയയെയാണ് കായികവകുപ്പ് മന്ത്രിയായി നിയമിച്ചിരിക്കുന്നത്. നാലുവര്‍ഷം മുമ്പ് പാര്‍ട്ടി മേധാവിയാകാനുള്ള മത്സരത്തില്‍ സ്റ്റാര്‍മറിനെതിരെ മത്സരിച്ചവരില്‍ ഒരാളായിരുന്നു ലിസ നന്ദി.
ആദ്യ ഉപപ്രധാനമന്ത്രിയാകുന്ന വനിത നേതാവും ധനമന്ത്രിയാകുന്ന വനിതയും സ്റ്റാര്‍ക്കര്‍ മന്ത്രിസഭയിലെ ആഞ്ചല റെയ്നറും റേച്ചല്‍ റീവ്സുമാണ്. സാംസ്‌കാരികമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടിരുന്ന ഇന്ത്യന്‍ വേരുകളുള്ള ലേബര്‍ നേതാവ് തങ്കം ഡെബനേര്‍ തെരഞ്ഞെടുപ്പില്‍ തോറ്റതോടെയാണ് ലിസ അന്ന് മന്ത്രിയായത്.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz
എല്ലാ മന്ത്രിസഭാംഗങ്ങളും 2016 ലെ ഹിതപരിശോധനയില്‍ യൂറോപ്യന്‍ യൂണിയന്‍ അനുകൂല നിലപാടെടുത്തവരാണെങ്കിലും ഇയുവിലേക്ക് ഇനി ബ്രിട്ടന്‍ മടങ്ങിപ്പോകില്ലെന്നാണ് സ്റ്റാമെര്‍ തെരഞ്ഞെടുപ്പുകാലത്തു വ്യക്തമാക്കിയിരുന്നത്.
അനധികൃത കുടിയേറ്റക്കാരെ റുവാണ്ടയിലേക്കു നാടുകടത്താനായി ഋഷി സുനക് സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദപദ്ധതി റദ്ദാക്കിയതാണ് ലേബര്‍ പാര്‍ട്ടി സര്‍ക്കാരിന്റെ ആദ്യദിവസത്തെ പ്രധാന തീരുമാനം.