ഓഫ്‌റോഡ് ചാമ്പ്യന്‍ഷിപ്പ് കേരളത്തിലേക്ക് വന്നാല്‍ വിനോദസഞ്ചാര മേഖലക്ക് ഗുണകരമാകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കൂടാതെ സാഹസിക വിനോദസഞ്ചാരത്തിന്റെ ചിറകിലേറി മലയോര ഗ്രാമമായ കോടഞ്ചേരി ടൂറിസം രംഗത്ത് പുതിയ കുതിപ്പുകള്‍ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. കോടഞ്ചേരി പുലിക്കയത്ത് അന്താരാഷ്ട്ര കയാക്കിങ് ഫെസിലിറ്റേഷന്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുവേയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
ഇന്ത്യയില്‍ നടക്കുന്ന ഓഫ്‌റോഡ് മത്സരങ്ങളില്‍ കൂടുതല്‍ പങ്കെടുക്കുന്നത് മലയാളികളാണെന്നും ഇവിടെ ഓഫ്‌റോഡ് ചാമ്പ്യന്‍ഷിപ്പുകള്‍ നടത്താനുള്ള സൗകര്യമില്ല. അതിനാല്‍ നിയമപരമായും മറ്റുമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ മലയാളികളെ കൂടാതെ സംസ്ഥാനത്തിന് പുറത്ത് നിന്നും ആളുകള്‍ എത്തും. ഇത് വിനോദസഞ്ചാര മേഖലയ്ക്ക് ഉണര്‍വേകുമെന്നും മന്ത്രി പറഞ്ഞു.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz