കോഴിക്കോട് ജില്ലാ മൗണ്ടനിയറിങ് അസോസിയേഷൻ ജനറൽ ബോഡി പുതുപ്പാടി സ്പോർട്സ് അക്കാദമി ഓഫീസിൽ ചേർന്ന് അടുത്ത നാല് വർഷത്തേക്കുള്ള ഭാരവാഹികളായി താഴെ പറയുന്നവരെ തെരെഞ്ഞെടുത്തു.
പി.കെ മൊയ്‌തീൻ കോയ (പ്രസിഡന്റ്)
അഡ്വ.ഷമീം അബ്ദുറഹിമാൻ (സെക്രെട്ടറി)
പി.കെ സുകുമാരൻ (ട്രെഷറർ)
പി.ടി അബ്ദുൽ അസീസ്, ബിജു വച്ചാലിൽ, പി ഷഫീഖ് (വൈസ് പ്രസിഡന്റ്മാർ) സി.ടി ഇല്യാസ്, ടി.കെ സുഹൈൽ, അബൂബക്കർ സിദ്ധീഖ് പി (ജോയിന്റ് സെക്രെട്ടറിമാർ) ജില്ലാ സ്പോർട്സ് കൗൺസിൽ പ്രതിനിധിയായി ഹുമയൂൺ കബീറിനെയും സംസ്‌ഥാന അസോസിയേഷൻ പ്രതിനിധിയായി ടി.എം അബുറഹിമാൻ എന്നിവരെയും തെരെഞ്ഞെടുത്തു. പർവതാരോഹണ മത്സരത്തിന് ഒട്ടനവധി സാധ്യതകൾ ഉള്ള കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശങ്ങളിൽ പരിശീലന സൗകര്യങ്ങൾ ഒരുക്കണമെന്ന് സംസഥാന സർക്കാറിനോടും സ്പോർട്സ് കൗൺസിലിനോടും യോഗം ആവശ്യപ്പെട്ടു. യോഗത്തിന് സംസഥാന സ്പോർട്സ് കൗൺസിൽ മെമ്പർ ടി.എം അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു, ജില്ലാ സ്പോർട്സ് കൗൺസിൽ നിരീക്ഷകനായി ശ്രീ കെ.എം ജോസഫും സംസ്ഥാന അസോസിയേഷൻ നിരീക്ഷകനായി ഹുമയൂൺ കബീറും പങ്കെടുത്തു, സ്ക്രെട്ടറി അഡ്വ.ഷമീം അബ്ദുറഹിമാൻ, വൈസ് പ്രസിഡന്റ് ബിജു വച്ചാലിൽ, സി.ടി ഇല്ലിയാസ് എന്നിവർ സംസാരിച്ചു.