top news

ട്രയല്‍ റണ്ണിനായി വിഴിഞ്ഞം സജ്ജമായി കഴിഞ്ഞു; മലയാളികളുടെ ചിരകാല സ്വപ്‌നം യാഥാര്‍ഥ്യമാകുന്നു

കേരളത്തിന്റെ വ്യാവസായിക വാണിജ്യ വികസനത്തിന്റെ നാഴികകല്ലായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മദര്‍ഷിപ്പിനെ സ്വീകരിക്കാന്‍ സജ്ജമായി. ട്രയല്‍ റണ്ണിനായി വിഴിഞ്ഞം സജ്ജമായി കഴിഞ്ഞിരിക്കുകയാണ്. ആദ്യ മദര്‍ഷിപ്പ് വെള്ളിയാഴ്ച വിഴിഞ്ഞം തീരത്ത് നങ്കൂരമിടുമ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നത് മലയാളികളുടെ ചിരകാല സ്വപ്നം കൂടിയാണ്. 2015 ല്‍ ഒപ്പുവച്ച കരാറിന് ജീവന്‍ വച്ചത് 2016 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷമാണ്. മഹാമാരിയിലും പ്രതിഷേധങ്ങളിലും തളരാതെയുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യമാണ് പദ്ധതിയുടെ നെടുത്തൂണ്‍ എന്നുതന്നെ പറയാവുന്നതാണ്.

ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz

 

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close