കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ എസ് എസ് എൽ സി പാസ്സായ മുഴുവൻ വിദ്യാർത്ഥികൾക്കും തുടർ പഠനത്തിന് ആവശ്യമായ സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ടു എസ് ഡി പി ഐ കോഴിക്കോട് ജില്ല കമ്മിറ്റി കളക്ടറേറ്റ് കവാടത്തിൽ സത്യഗ്രഹം സംഘടിപ്പിച്ചു. സംസ്ഥാന പ്രവർത്തക സമിതി അംഗം മുസ്തഫ പാലേരി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലയിലെ വിദ്യാർത്ഥികളെ പ്ലസ് വൺ പഠനത്തിന് സ്വകാര്യ സ്ഥാപനങ്ങളിലേക്ക് തള്ളിവിടുന്ന സമീപനം സർക്കാർ അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മാറി മാറി വന്ന സർക്കാറുകൾ മലബാറിലെ വിദ്യാർത്ഥികളെ അവഗണിക്കുകയാണെന്നും അവരുടെ കണ്ണീര് കാണാൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു.