ന്യൂഡൽഹി • ആധാർ ബയോ മെട്രിക് സാക്ഷ്യ പ്പെടുത്തൽ പാ ചകവാതക ഉപ യോക്താക്കൾ ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്നു പെട്രോളിയം മന്ത്രാലയം വിശദീ കരിച്ചു. ആധാർ ബയോമെട്രിക് സാക്ഷ്യപ്പെടുത്തൽ നടത്താത്ത വർക്കു പാചകവാതകം നിഷേധി ച്ചിട്ടില്ല. വ്യാജ ഉപയോക്താക്ക ളെ ഒഴിവാക്കാനാണ് പാചകവാ തക സിലിണ്ടർ വിതരണം ആധാ റുമായി ബന്ധപ്പെടുത്തുന്നത്. സാക്ഷ്യപ്പെടുത്തലിന് അവസാന തീയതി നിശ്ചയിച്ചിട്ടില്ല. എൽപിജി സിലിണ്ടർ വീട്ടിൽ ലഭിക്കുന്ന സമയത്തോ വിതരണ ഏജൻസിയുടെ ഷോറൂമിലെത്തി യോ ആധാർ സാക്ഷ്യപ്പെടു ത്തൽ നടത്താം. പെട്രോളിയം കമ്പനികളുടെ ആപ്പുകൾ വഴി യും ചെയ്യാം. ഈ പ്രക്രിയ 8 മാ സമായി നടക്കുകയാണെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീ പ് സിങ് പുരി കേരള പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പരാ തിക്കു മറുപടിയായി അറിയിച്ചു