top news

റഷ്യ സന്ദര്‍ശനത്തിന് ശേഷം ഓസ്ട്രിയന്‍ ചാന്‍സലറുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

വിയന്ന: റഷ്യ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഓസ്ട്രിയയിലെത്തി. വിയന്നയിലെത്തിയ മോദി ഓസ്ട്രിയന്‍ ചാന്‍സലര്‍ കാള്‍ നെഹമ്മറുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം.

ചാന്‍സലര്‍ക്ക് നന്ദി പറയുകയും മോദി അടുത്ത ദിവസം നടക്കാനിരിക്കുന്ന ചര്‍ച്ചകളെക്കുറിച്ചുള്ള പ്രതീക്ഷയും പങ്കുവച്ചിരുന്നു. ലോകനന്മയ്ക്കായി ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും മോദി എക്‌സില്‍ പങ്കുവച്ചിരുന്നു.

വിയന്നയിലെത്തിയ മോദിയെ ഓസ്ട്രിയന്‍ വിദേശകാര്യമന്ത്രി അലക്‌സാണ്ടര്‍ ഷലന്‍ബര്‍ഗ് വിമാനത്താവളത്തിലെത്തി സ്വീകരിച്ചിരുന്നു. 41 വര്‍ഷത്തിന് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ആദ്യമായാണ് ഓസ്ട്രിയ സന്ദര്‍ശിക്കുന്നത്. നേരത്തെ 1983 ല്‍ ഇന്ദിരാഗാന്ധി ഓസ്ട്രിയ സന്ദര്‍ശിച്ചിരുന്നു.

ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz

ജനാധിപത്യം, സ്വാതന്ത്ര്യം, നിയമവാഴ്ച എന്നിവ ഇരു രാജ്യങ്ങളും തമ്മിലുളള പങ്കാളിത്തം മെച്ചപ്പെടുത്താന്‍ പ്രധാനമാണെന്ന് മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മോദി ഓസ്ട്രിയ സന്ദര്‍ശിക്കുന്നതിനെ സ്വാഗതം ചെയ്ത് ഒരാഴ്ച മുമ്പ് നെഹമ്മെര്‍ എക്‌സില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിന്റെ 75ാം വാര്‍ഷികമാണ് ഇതെന്നും അദ്ദേഹം കുറിച്ചിരുന്നു.

More news; ആധാറും ഗ്യാസ് കണക്‌ഷനും: ആശങ്ക വേണ്ട

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close