Technology

ജിയോ എട്ടിന്റെ പണി തരുന്നു; മൊബൈലുമായി ജീവിച്ചു പോകാന്‍ പറ്റില്ല !

നിരക്ക് വര്‍ധന കൊണ്ട് വരിക്കാരെ ഞെട്ടിച്ച റിലയന്‍സ് ജിയോ ഇപ്പോള്‍ രണ്ട് നല്ല പ്രീപെയ്ഡ് പ്ലാനുകള്‍ കൂടി തങ്ങളുടെ പ്ലാനുകളുടെ പട്ടികയില്‍ നിന്ന് പിന്‍വലിച്ചിരിക്കുകയാണ്. ഇതുവരെ നിലവില്‍ ഉണ്ടായിരുന്ന പ്ലാനുകള്‍ നിര്‍ത്തലാക്കി, വര്‍ധിപ്പിച്ച നിരക്കുകളുള്ള ജിയോ പ്ലാനുകള്‍ ജൂലൈ 3 മുതല്‍ നിലവില്‍ വന്നിരുന്നു. ഈ പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചപ്പോഴും ചില ജിയോ പ്ലാനുകള്‍ ചെറിയ ചില മാറ്റങ്ങളോടെ നിലനിര്‍ത്തിയിരുന്നു. അതില്‍ രണ്ട് നല്ല പ്ലാനുകള്‍ ഇപ്പോള്‍ നിര്‍ത്തലാക്കിയിരുന്നു. ജിയോയുടെ അടിസ്ഥാന പ്രീപെയ്ഡ് പ്ലാനിലും ഇതോടെ മാറ്റം വന്നിരിക്കുകയാണ്.

ജിയോയുടെ അടിസ്ഥാന പ്രീപെയ്ഡ് പ്ലാന്‍ എന്ന നിലയില്‍ പ്രശസ്തമായ 149 രൂപയുടെ പ്ലാനും 24 ദിവസത്തെ വാലിഡിറ്റിയില്‍ എത്തിയിരുന്ന 179 രൂപയുടെ പ്ലാനും ആണ് ഇപ്പോള്‍ ജിയോ പിന്‍വലിച്ചിരിക്കുന്നത്. ഇനി മുതല്‍ 189 രൂപയുടെ പ്ലാനാണ് ജിയോയുടെ എന്‍ട്രി ലെവല്‍ പ്രീപെയ്ഡ് പ്ലാന്‍ എന്ന നിലയില്‍ ഉപയോഗിക്കാനാകുക.

ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz

155 രൂപ വിലയില്‍ ലഭ്യമായിരുന്ന പഴയ ജിയോ പ്രീപെയ്ഡ് പ്ലാനാണ് നിരക്ക് വര്‍ധനവോടെ 189 രൂപ വിലയില്‍ ലഭ്യമാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 119 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ നിര്‍ത്തലാക്കിയാണ് ജിയോ 149 രൂപയുടെ പ്ലാനിനെ അടിസ്ഥാന പ്രീപെയ്ഡ് പ്ലാന്‍ ആക്കി മാറ്റിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിത നിരക്ക് വര്‍ധന ഉണ്ടായിരുന്നില്ല. ജിയോ ഇതിനകം നിരക്ക് 22 ശതമാനം വരെ വര്‍ധിപ്പിക്കുകയും പുതുക്കിയ നിരക്കില്‍ പുതിയ പ്ലാനുകള്‍ പ്രാബല്യത്തില്‍ കൊണ്ടുവരികയും ചെയ്തു. ഇങ്ങനെ പുതിയ നിരക്കിന്റെ പ്ലാനുകള്‍ കൊണ്ടുവന്നപ്പോള്‍ വാലിഡിറ്റി കുറച്ചുകൊണ്ട് 149 രൂപയുടെ പ്ലാന്‍ നിലനിര്‍ത്തിയിരുന്നു. എന്നാലിപ്പോള്‍ നിരക്ക് വര്‍ധന നടപ്പിലായി ദിവസങ്ങള്‍ക്കകം 149 രൂപ പ്ലാനും പിന്‍വലിച്ചിരിക്കുന്നു. അതിനാല്‍ ഇപ്പോഴത്തെ 28 ദിവസമാണ് 189 രൂപ പ്ലാനിന്റെ വാലിഡിറ്റി. അണ്‍ലിമിറ്റഡ് കോളിങ്, പ്രതിദിന എസ്എംഎസ് എന്നിവയ്ക്ക് ഒപ്പം ആകെ 2ജിബി ഡാറ്റ മാത്രമാണ് ഈ പ്ലാനില്‍ ലഭിക്കുക.

More news; ജില്ലയിൽ പ്ലസ് വൺ പറനത്തിന് മതിയായസൗകര്യം ഒരുക്കുക: കളക്ടറേറ്റ് കവാടത്തിൽ എസ് ഡി പി ഐ സത്യഗ്രഹം സംഘടിപ്പിച്ചു

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close