top news
യദുകൃഷ്ണില്‍ നിന്ന് പിടിച്ചെടുത്തത് കഞ്ചാവ് തന്നെയെന്ന് പത്തനംതിട്ട എക്സൈസ്
പത്തനംതിട്ട: ബിജെപി വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്ന കാപ്പ കേസ് പ്രതി യദുകൃഷ്ണില്‍ നിന്ന് പിടിച്ചെടുത്തത് കഞ്ചാവ് തന്നെയാണെന്ന് എക്സൈസ് വിഭാഗം.യദുകൃഷ്ണനില്‍ നിന്ന് കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണവും കണ്ടെടുത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുമായി സംബന്ധിച്ച റിപ്പോര്‍ട്ട് എക്സൈസ് ഉദ്യോഗസ്ഥര്‍ ഉന്നത വിഭാഗത്തിന് നല്കി.
സിപിഐഎമ്മിലേക്ക് 62 പേര് ചേര്‍ന്നത് ബിജെപിക്ക് ക്ഷീണമായെന്നും ബിജെപി വിട്ടുപോകുന്നവരെ കഞ്ചാവ് കേസില്‍ പെടുത്തും എന്നും അതിനാല്‍ തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും യദുകൃഷ്ണന് പരാതിപ്പെട്ടു. പരസ്യ മദ്യപാനം നടത്തുന്നു എന്ന പരാതിയെ തുടര്‍ന്ന് എക്സൈസ് കസ്റ്റഡിയില്‍ എടുത്ത യദുകൃഷ്ണനില്‍ നിന്നാണ് കഞ്ചാവ് പിടിച്ചത്.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz
യദുവിനെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നും എക്സൈസ് ഉദ്യോഗസ്ഥന്റെ ഗൂഢാലോചനയാണ് കേസിന് പിന്നിലെന്ന് സിപിഐഎം നേതൃത്വം പ്രതികരിച്ചിരുന്നു.എന്നാല്‍, പാര്‍ട്ടിയുടെ ഈ വാദം തള്ളുന്ന രീതിയിലാണ് ഇപ്പോള്‍ എക്സൈസ് വിഭാഗത്തിന്റെ പ്രതികരണം.
More news; ഡെങ്കിപ്പനിക്കിടെ മലപ്പുറത്ത് എച്ച്1 എന്‍1 രോഗം പടരുന്നു