top news

കേരളത്തെ സംബന്ധിച്ച് അഭിമാനത്തിന്റെ നിമിഷമെന്ന് മന്ത്രി വിഎന്‍ വാസവന്‍

വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദര്‍ഷിപ്പ് എത്തുമ്പോള്‍ കേരളത്തെ സംബന്ധിച്ച് ആഹ്ലാദത്തിന്റെയും അഭിമാനത്തിന്റെയും നിമിഷമെന്ന് തുറമുഖ മന്ത്രി വിഎന്‍ വാസവന്‍. ലോകം കേരളത്തെ ഉറ്റുനോക്കുകയാണെന്നും ചരിത്രനിമിഷമാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ വികസനരംഗത്ത് വിസ്മയങ്ങള്‍ തീര്‍ക്കുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന പിണറായി സര്‍ക്കാരിന്റെ തൊപ്പിയിലെ ഒരു പൊന്‍തൂവലാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

ആരുടെയും കണ്ണീര് വീഴ്ത്താതെ എല്ലാവരുടെയും പ്രശ്നങ്ങള്‍ പരിഹാരം കണ്ടുകൊണ്ടാണ് പോര്‍ട്ട് കമ്മീഷന്‍ ചെയ്യാന്‍ പോകുന്നതെന്ന് മന്ത്രി പറഞ്ഞു. 106.8 കോടി രൂപ പ്രദേശത്ത് സ്ഥലം വിട്ടു നല്‍കിയവര്‍ക്കും, ജോലി നഷ്ടമായവര്‍ക്കും, വിവിധ തരത്തില്‍ പ്രയാസം ഉണ്ടായവര്‍ക്കും വിതരണം ചെയ്തുകഴിഞ്ഞതായി മന്ത്രി അറിയിച്ചിട്ടുണ്ട്. കൂടാതെ ഉയര്‍ന്നുവന്ന പ്രാദേശിക പ്രശ്നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹാരമുണ്ടാകുന്ന രീതിയിലേക്ക് എത്തിയതായി മന്ത്രി പറഞ്ഞു. കേരളത്തിന് സാമ്പത്തികപരമായും, വ്യവസായികപരമായും, വാണിജ്യപരമായും, ടൂറിസപരമായും, തൊഴില്‍പരമായും വികസനത്തിന്റെ കുതിപ്പ് ഉണ്ടാക്കാന്‍ വിഴിഞ്ഞം വഴി കഴിയുമെന്നും മന്ത്രി പറഞ്ഞു.

ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz

മറ്റൊരു തുറമുഖത്തിന് ലഭിക്കാത്ത പ്രകൃതിയുടെ വരദാനമാണ് വിഴിഞ്ഞം തുറമുഖമെന്നും അതിനാല്‍ ഏറ്റവും ശ്രദ്ധേയമായ തുറമുഖമായി വിഴിഞ്ഞം മാറുന്നു. ആദ്യം ഘട്ടം തീരുമ്പോള്‍ തന്നെ പ്രതിവര്‍ഷം 10 ലക്ഷം കണ്ടെയ്നറുകള്‍ കയറ്റിയിറക്കാനുള്ള സാധ്യതകളുണ്ടാവുകയാണെന്നും മന്ത്രി പറഞ്ഞു. ഭാവിയില്‍ വിഴിഞ്ഞം എല്ലാ ഘട്ടത്തിലും വിവിധ തരത്തില്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന തരത്തില്‍ വിഴിഞ്ഞം മാറും. ഒന്നാം ഘട്ടം കഴിഞ്ഞു. അടുത്ത ഘട്ടം ആരംഭിക്കുന്നതിനുള്ള നടപടികള്‍ ആംരഭിച്ചുകഴിഞ്ഞിട്ടുണ്ട്. എല്ലാ വിഭാഗം ആളുകളെയും കൂട്ടി യോജിപ്പിച്ചുകൊണ്ടാണ് വിഴിഞ്ഞത്തെ വികസന വിഷയങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതെന്ന് മന്ത്രി വിഎന്‍ വാസവന്‍ വ്യക്തമാക്കി.

More news; ഇന്ത്യയിലെ ആദ്യത്തെ രാജ്യാന്തര ജെന്‍ എ ഐ കോണ്‍ക്ലേവിന് ഇന്ന് തുടക്കം

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close