EDUCATIONtop news

മലബാറിലെ സീറ്റ് പ്രതിസന്ധി ; വിദ്യാഭ്യാസ മന്ത്രി സഭയില്‍ പ്രത്യേക പ്രസ്താവന നടത്തും, പുതിയ ബാച്ചുകള്‍ അനുവദിക്കുമെന്ന് സൂചന

തിരുവനന്തപുരം: മലബാറിലെ സീറ്റ് പ്രതിസന്ധിയില്‍ വിദ്യാഭ്യാസ മന്ത്രി ഇന്ന് നിയമസഭയില്‍ പ്രത്യേക പ്രസ്താവന നടത്തും. പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി മലബാറില്‍ പുതിയ ബാച്ചുകളും സീറ്റുകളും അനുവദിക്കുമെന്നാണ് സൂചന. പ്ലസ് വണ്‍ പ്രവേശനം അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അഡ്മിഷന്‍ ഉറപ്പാക്കുമെന്നാണ് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്.

ചട്ടം 300 പ്രകാരമാണ് വിദ്യാഭ്യാസ മന്ത്രി പ്രത്യേക പ്രസ്താവന നടത്തുക. സപ്ലിമെന്ററി അലോട്ട്‌മെന്റിന് ശേഷവും പ്രവേശനം കിട്ടാത്ത കുട്ടികളുടെ കണക്ക് മന്ത്രി ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ചേക്കും. പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം ഇന്ന് സമാപിക്കും.

ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് അനുസരിച്ചുള്ള പ്ലസ് വണ്‍ പ്രവേശനം ജൂലൈ എട്ടിന് ആരംഭിച്ചിരുന്നു. 30,245 വിദ്യാര്‍ഥികളാണ് ആദ്യ അലോട്ട്‌മെന്റില്‍ പ്രവേശനം നേടിയത്. മലബാറില്‍ 18,223 വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ സീറ്റില്ലെന്നാണ് കണക്ക്.

ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz

പാലക്കാട് 4434-ഉം കോഴിക്കോട് 2307 സീറ്റുകളും കുറവാണ്. കണ്ണൂരില്‍ 646-ഉം കാസര്‍കോട് 843-ഉം സീറ്റുകള്‍ കുറവുണ്ട്. സീറ്റ് പ്രതിസന്ധി ഏറ്റവും രൂക്ഷമായ മലപ്പുറത്ത് 9993 സീറ്റുകളാണ് കുറവ്. മലബാറിലെ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമാകണമെങ്കില്‍ 280 ബാച്ചുകള്‍ എങ്കിലും അനുവദിക്കേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

More news; വീട്ടിലെ കെട്ടിക്കിടക്കുന്ന ജലത്തില്‍ കൂത്താടി വളരുന്നുണ്ടോ? പണി കിട്ടും, ജാഗ്രതക്കുറവിന് പിഴ 2000

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close