തൃശൂര്‍: കേരള കലാമണ്ഡലത്തില്‍ ആദ്യമായി വിളമ്പി ചിക്കന്‍ ബിരിയാണി. വിദ്യാര്‍ത്ഥികളുടെ നീണ്ട കാലത്തെ ആവശ്യമാണ് ഇതോടെ നടപ്പിലായിരിക്കുന്നത്.
1930ല്‍ സ്ഥാപിക്കപ്പെട്ട കലാമണ്ഡലത്തില്‍ വിളമ്പിയിരുന്നത് വെജിറ്റേറിയന്‍ ഭക്ഷണം മാത്രമായിരുന്നു. കാലത്തിനനുസരിച്ച് കലാമണ്ഡലവും മാറണം എന്നതും മാംസാഹാരം മെനുവില്‍ ഉള്‍പ്പെടുത്തണമെന്നതും വിദ്യാര്‍ത്ഥികളുടെ നീണ്ട കാലത്തെ ആവശ്യമായിരുന്നു. കലാമണ്ഡലത്തില്‍ മാംസാഹാരം വിളമ്പാന്‍ പാടില്ലെന്ന് നിയമം ഒന്നും ഇല്ലെങ്കിലും നീണ്ട കാലം അവ നിരോധിച്ച അവസ്ഥയായിരുന്നു. എന്നാല്‍ മാംസാഹാരം ഉള്‍പ്പെടുത്തിയതിനെതിരെ ചില അധ്യാപകര്‍ അതൃപ്തിയും സൂചിപ്പിച്ചിട്ടുണ്ട്.
അതേസമയം, ക്യാന്റീനില്‍ ഇതുവരെ മാംസാഹാരം ഉണ്ടാക്കിത്തുടങ്ങിയിട്ടില്ല. തൃശ്ശൂരിലെ വിയ്യൂര്‍ ജയിലില്‍നിന്നുള്ള ചിക്കന്‍ ബിരിയാണിയാണ് വിളമ്പിയത്.എല്ലാ ബുധനാഴ്ചകളിലും ഇത്തരത്തില്‍ മാംസാഹാരം നല്‍കാനും തീരുമാനമായിട്ടുണ്ട്.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz