തൃശ്ശൂര്‍: പവാസി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന് പരാതി. ഉയര്‍ന്ന ശതമാനം പലിശ വാഗ്ദാനം ചെയ്ത് പ്രവാസികളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചെന്നാണ് പരാതി. 12 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്തത്.
നൂറുപേരില്‍ നിന്നായി ഏകദേശം പത്തു കോടി രൂപയാണ് തട്ടിയെന്നാണ് പരാതി. ഏങ്ങണ്ടിയൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനി കഴിഞ്ഞ ഫെബ്രുവരി മുതല്‍ പലിശയും നിക്ഷേപ തുകയും ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും നിക്ഷേപകര്‍ പരാതിപ്പെടുന്നു.
2017 മുതലാണ് പ്രവാസികളെ കേന്ദ്രീകരിച്ച് നിക്ഷേപം സ്വീകരിച്ച് തുടങ്ങിയത്. ഒരു ലക്ഷം മുതല്‍ മുപ്പത്തിയഞ്ച് ലക്ഷം വരെ നിക്ഷേപിച്ചവരില്‍ പണം ലഭിക്കാത്ത 98 നിക്ഷേപകരാണ് ഇപ്പോള്‍ പ്രത്യക്ഷ സമരത്തിലുള്ളത്.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz