പ്രത്യേക ലേഖകൻ
കോഴിക്കോട്: സർവ്വത്ര ദുരൂഹതകൾ ഉയർത്തി മാമി കേസ് അന്വേഷണത്തിന് പുതിയ സ്പെഷൽ ടീം. റിയൽ എസ്റ്റേറ്റ് ബി സിനസുകാരൻ മുഹമ്മദ് ആട്ടുരിന്റെ (മാമി) തിരോധാനക്കേസിൽ എഡിജിപി എം.ആർ. അജിത് കുമാർ ഇന്നലെ വൈകിട്ട് രൂപം നൽകിയ പുതിയ അന്വേഷണസംഘത്തെ കുറിച്ചാണ് പോലീസിൽ തന്നെ ദുരൂഹത സംശയിക്കുന്നത്. നിരവധി പ്രമാദ കേസുകൾ തെളിയിച്ച മലപ്പുറം എസ്.പി എസ്. ശശിധരന്റെ മേൽനോട്ടത്തിൽ കോഴിക്കോട് ജില്ല ക്രൈം ബ്രാഞ്ച് (സി-ബ്രാഞ്ച്) അസി. കമീഷണർ വി. സുരേഷി ൻ്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘത്തിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.
കൽപറ്റ ഡിവൈ.എസ്.പി പി.ബിജുരാജ്, മെഡിക്കൽ കോളജ് ഇ ൻസ്പെക്ടർ പി.കെ. ജിജീഷ്, നടക്കാവ് സ്റ്റേഷനിലെ എസ്.ഐ ബിനു മോഹൻ, സീനിയർ സിവി ൽ പൊലീസ് ഓഫിസർമാരായ ശ്രീകാന്ത്, കെ. ഷിജിത്ത്, എം. സ ജീഷ്, കെ.കെ. ബിജു, സൈബർ സെല്ലിലെ സീനിയർ സിവിൽ പൊ ലീസ് ഓഫിസർ ശ്രീജിത്ത് എന്നി വരാണ് സംഘത്തിലെ മറ്റ് അംഗ ങ്ങൾ. കേസ് രജിസ്റ്റർ ചെയ്ത ആദ്യഘട്ടത്തിൽ അന്വേഷണം നടത്തി നിവധി തെളിവുകൾ ഇതിനകം ശേഖരിച്ച പി.കെ ജീജീഷാണ് കേസില അന്വേഷണ ഉദ്യോഗസ്ഥൻ . ഒരു സമ്മർദ്ദങ്ങൾക്കും വഴങ്ങാത്ത ജിജീഷ് അന്വേഷണ സംഘത്തിൽ തുടരുന്നത് കേസിന് ഏറെ ഗുണം ചെയ്യുമെങ്കിലും പോലീസ് ഓഫീസർമാർ തന്നെ ചില സംശയങ്ങൾ ഉയർത്തുന്നു. ടൗൺ അസി. കമീഷണറായി പ്രഗത്ഭ ഓഫീസറായ ടി.കെ. അഷ്റഫ് ഉണ്ടായിരിക്കെ കൽപ്പറ്റ ഡിവൈഎസ്പിയെ സംഘത്തിൽ ഉൾപ്പെടുത്തിയതും, രണ്ടാഴ്ച്ച കൂട്ടുമ്പോൾ അന്വേഷണ റിപ്പോർട്ട് തൻ്റെ മേശപ്പുറത്ത് വയ്ക്കണമെന്ന എഡിജിപി എം.ആർ. അജിത് കുമാറിൻ്റെ ഉത്തരവിലെ നിർദ്ദേശവും സംശയാസ്പദമാണെന്നാണ് സത്യസന്ധരായ ഓഫീസർമാർ ചൂണ്ടിക്കാണിക്കുന്നത്. പ്രമാദമായ കൂടത്തായ് കൂട്ടക്കൊല കേസിൽ പ്രധാന ചുമതലക്കാരൻ തന്നെ കേ സ് അട്ടിമറിച്ചതും കുറ്റപത്രം തന്നെ മാറ്റിയെഴുതിയതും ഉദാഹരണമായി ചൂണ്ടികാണിക്കുന്നു. ജില്ലാ പോലീസ് മേ ധാവി, ഡി ഐ ജി , ഐ ജി എന്നിവരെ മറികടന്ന് അന്വേഷണ റിപ്പോർട്ട് തിരുവനന്തപുരത്തെ എഡിജിപി കാൽച്ചുവട്ടിൽ ആക്കുന്നതിലാണ് ദുരൂഹത സംശയിക്കുന്നത്. ഡിജിപിക്ക് ആവശ്യമെങ്കിൽ കേസ് പുരോഗതി ആവശ്യപെടാമെങ്കിലും എഡിജിപി എന്തിന് ഇങ്ങനെ കൈ കടത്തുന്നു എന്ന് ഓഫീസർമാർ ചോദിക്കുന്നു. നിരവധി പ്രമാദമായ കേ സുകളിൽ തുമ്പുണ്ടാക്കിയ ടി.കെ. അഷ്റഫ് നടക്കാവ് സ്റ്റേഷൻ്റെയടക്കം ചുമതലയിൽ തുടരവെ , 80 കി.മി അകലെ കൽപറ്റയിൽ നിന്ന് ഡിവൈഎസ്പിയെ കൊണ്ടുവരുന്നത് എന്തിനാണെന്നാണ് ഒരു ചോദ്യം. മാമിയുടെ തിരോധാനത്തിനു ശേഷം അന്വേഷണം പുരോഗമിക്കവെ സംസ്ഥാന ഭരണത്തിൽ സ്വാധീനമുള്ള ഒരു ഉയർന്ന പോലീസ് ഓഫീസർ ഒരു പ്രവാസിയുടെ അതിഥിയായി വിദേശ രാജ്യം സന്ദർശിച്ചതിനെക്കുറിച്ചും പോലീസിൽ ചില സൂചനകൾ ഉയരുന്നുണ്ട്. നടക്കാവിൽ പുതുതായി നിയമിതനാകുന്ന ഇൻസ്പക്ടർ എൻ. പ്രജീഷിനെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയതായി അറിയിപ്പ് വന്നിരുന്നു. എന്നാൽ പ്രജീഷ് പുതിയ സംഘത്തിലില്ല. കേസ് അന്വേഷണത്തിൽ അതി പ്രഗത്ഭരായ ടി.കെ. അഷ്റഫ്, പി.കെ. ജിജീഷ്, എൻ. പ്രജേഷ് ടീം വന്നാൽ എത്രയും വേഗം കേസിന് തുമ്പുണ്ടാകുമെങ്കിലും പലരും ആഗ്രഹിക്കുന്നില്ലെന്നാണ് പോലീസിലെ ഉപശാലാ സംസാരം. മാമിയെ ചിലർ ചേർന്ന് അപായപ്പെടുത്തിയതായി ചില സൂചനകൾ പോലീസിന് ലഭിച്ചതായി അറിയുന്നു. കൊലപാതക ശേഷം ആക്ഷൻ കമ്മിറ്റി രൂപീകരിച്ച പലരും പിന്നീട് മുഖ്യ പ്രതികളായ സംഭവങ്ങൾ കേരളത്തിൽ തന്നെ നടന്നിട്ടുണ്ടെന്നും , ഈ കേസിലും അത്തരം സംഭവം ഉണ്ടായികൂടെന്നില്ലെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു.
പുതിയ അന്വേഷണസംഘ ത്തിലേക്ക് ആവശ്യമെങ്കിൽ കൂ ടുതൽ ഉദ്യോഗസ്ഥരെ നിയോഗി ക്കാൻ കോഴിക്കോട് സിറ്റി പൊ ലീസ് മേധാവി രാജ്പാൽ മീണ യോടും എ.ഡി.ജി.പി നിർദേശി ച്ചിട്ടുണ്ട്. കേസ് ഡയറി അടക്ക മുള്ളവ പുതിയ സംഘം ഏറ്റു വാങ്ങി ഉടൻ അന്വേഷണം ആ രംഭിക്കും.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz
കോഴിക്കോട് വൈ.എം.സി. എ ക്രോസ് റോഡിലെ പി.വി.എ സ് നക്ഷത്ര അപ്പാർട്മെന്റിലെ താമസക്കാരനും ബാലുശ്ശേരി എരമംഗലം സ്വദേശിയുമായ മുഹ മ്മദ് ആട്ടൂരിനെ കഴിഞ്ഞ ആഗസ്റ്റ് 21നാണ് കാണാതായത്. കുടുംബത്തിന്റെ പരാതിയിൽ നടക്കാവ് പൊലീസാണ് കേസെടു ത്ത് അന്വേഷണം നടത്തിയത്. നിരവധിപേരെ ചോദ്യം ചെയ്തെങ്കിലും ഒരുവർഷത്തോളമായിട്ടും കാര്യമായ തെളിവുകളൊന്നും
ലഭിച്ചിരുന്നില്ല. തുടർന്ന് നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് വിവിധആ ക്ഷൻ കമ്മിറ്റികൾ രൂപവത്കരിച്ച് അ ന്വേഷണം പ്രത്യേക സംഘത്തിന് വിടണമെന്നാവശ്യപ്പെട്ട് പ്രക്ഷോ ഭം തുടങ്ങി. ഡോ. എം.കെ. മുനീർ
എം.എൽ.എ വിഷയം നിയമസഭ യിൽ ഉന്നയിക്കുകയും ആക്ഷൻ കമ്മിറ്റി മുഖ്യമന്ത്രി പിണറായി വി ജയനെയും പ്രതിപക്ഷ റൊവ് വി.ഡി സതീശനെയും സന്ദർശി ച്ച് അന്വേഷണം വേഗത്തിലാക്കാ
ൻ ആവശ്യപ്പെടുകയും ചെയ്തു. കേ സന്വേഷണം ഊർജിതപ്പെടുത്ത ണമെന്നാവശ്യപ്പെട്ട് ഈ മാസം 17ന് വൈകിട്ട് നാലിന് ടൗൺഹാളിൽ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭവും സംഘടിപ്പിക്കുന്നുണ്ട്.