MOVIEStop news

ആസിഫ് അലിയോടുള്ള മോശം പെരുമാറ്റത്തില്‍ മാപ്പ് പറഞ്ഞ് രമേശ് നാരായണ്‍

കൊച്ചി: ആസിഫ് അലിയോടുള്ള മോശം പെരുമാറ്റത്തില്‍ മാപ്പ് പറഞ്ഞ് സംഗീത സംവിധായകന്‍ രമേശ് നാരായണ്‍. ആസിഫിനെ മനഃപൂര്‍വം അപമാനിച്ചിട്ടില്ലെന്നും ആസിഫ് അലിയാണ് മൊമെന്റോ തന്ന ശേഷം മാറിനിന്നതെന്നും രമേശ് നാരായണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

മൊമെന്റോ തന്ന ശേഷം ആസിഫ് അലി തന്നെയാണ് പുറകിലോട്ട് മാറിനിന്നതെന്നും രമേശ് നാരായണ്‍ ന്യായീകരിച്ചു. താന്‍ സംഗീത സംവിധാനം ചെയ്ത ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെ സ്റ്റേജിലേക്ക് വിളിച്ചപ്പോള്‍ തന്നെ വിളിച്ചിരുന്നില്ല. അതിനാല്‍ തനിക്ക് നല്ല വിഷമം തോന്നി. ഇത് ഞാന്‍ സംഘാടകരെ അറിയിച്ച ശേഷം എനിക്ക് സ്റ്റേജിന് പുറത്തുവെച്ച് മൊമെന്റോ തരാന്‍ തീരുമാനിക്കുകയായിരുന്നു. ഞാന്‍ സംഗീത സംവിധാനം ചെയ്ത ചിത്രത്തിന്റെ സംവിധായകന്‍ എന്ന നിലയില്‍ ജയരാജിന്റെ കയ്യില്‍നിന്ന് വാങ്ങാനായിരുന്നു ആഗ്രഹമെന്നും അതിനാല്‍ ജയരാജനെ
വിളിച്ചപ്പോള്‍ ആസിഫ് സ്വയം പിറകിലോട്ട് പോകുകയായിരുന്നുവെന്നും രമേശ് നാരായണ്‍ പറഞ്ഞു.

എം ടി വാസുദേവന്‍ നായരുടെ ചെറുകഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ‘മനോരഥങ്ങള്‍’ എന്ന ആന്തോളജിയുടെ ട്രെയ്‌ലര്‍ ലോഞ്ചിനിടെയാണ് ആസിഫ് അലിയില്‍നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങാതെ രമേശ് നാരായണ്‍ അപമാനിച്ചത്.

ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz

ചടങ്ങില്‍ പുരസ്‌കാരം നല്‍കാന്‍ നടന്‍ ആസിഫ് അലിയെയാണ് ക്ഷണിച്ചിരുന്നത്. ആസിഫ് അലി വരുകയും രമേഷ് നാരായണിന് പുരസ്‌കാരം നല്‍കുകയും ചെയ്തു. എന്നാല്‍ താല്‍പ്പര്യമില്ലാതെ, ആസിഫിന്റെ മുഖത്ത് പോലും നോക്കാതെ പുരസ്‌കാരം വാങ്ങി സംവിധായകന്‍ ജയരാജനെ വേദിയില്‍ വിളിച്ചുവരുത്തി അദ്ദേഹത്തിന്റെ കയ്യില്‍ കൊടുത്ത് പുരസ്‌കാരം രണ്ടാമതും ഏറ്റുവാങ്ങുകയാണ് ചെയ്തത്.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close