top news

കര്‍ണാടകക്കാര്‍ക്ക് തൊഴില്‍ സംവരണം ഏര്‍പ്പെടുത്താനുള്ള ബില്ല് താല്‍ക്കാലികമായി മരവിപ്പിച്ച് സിദ്ധരാമയ്യ സര്‍ക്കാര്‍

സ്വകാര്യമേഖലയില്‍ കര്‍ണാടകക്കാര്‍ക്ക് തൊഴില്‍ സംവരണം ഏര്‍പ്പെടുത്താനുള്ള ബില്ല് താല്‍ക്കാലികമായി മരവിപ്പിച്ച് സിദ്ധരാമയ്യ സര്‍ക്കാര്‍. ഐടി മേഖലയില്‍ നിന്നുള്‍പ്പടെ എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ നടപടി. കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമേ അന്തിമതീരുമാനമുണ്ടാകൂവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

More news; കോഴിക്കോട് കുറ്റ്യാടി റൂട്ടിൽ നാളെ നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു

50% മാനേജ്‌മെന്റ് പദവികളിലും 75% നോണ്‍ മാനേജ്‌മെന്റ് ജോലികളിലും കന്നഡക്കാരെ നിയമിക്കണമെന്നായിരുന്നു ബില്ലിലെ ശുപാര്‍ശ. ഗ്രൂപ്പ് സി, ഡി ക്ലാസ് ജോലികള്‍ക്ക് നൂറ് ശതമാനവും കര്‍ണാടക സ്വദേശികളെ മാത്രമേ നിയോഗിക്കാവൂ എന്നും ബില്ലിലുണ്ട്.

ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz

ബില്ലിനെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ വിഷയത്തില്‍ വിശാലമായ കൂടിയാലോചനയും ചര്‍ച്ചകളും നടത്തുമെന്ന് കര്‍ണാടക ഐ.ടി. മന്ത്രി പ്രിയാങ്ക് ഖാര്‍ഗെ പറഞ്ഞു. തൊഴില്‍ വകുപ്പാണ് ഈ നിര്‍ദേശം കൊണ്ടുവന്നിരിക്കുന്നത്. വ്യവസായ വകുപ്പുമായോ ഐ.ടി. വകുപ്പുമായോ ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. മേഖലയിലെ വിദഗ്ധരുമായും മറ്റ് വകുപ്പുകളുമായും ചര്‍ച്ച നടത്തണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close