top news
കോഴിക്കോട് കുറ്റ്യാടി റൂട്ടിൽ നാളെ നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു
കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ റോഡിൻറെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ബിഎംഎസ് യൂണിയൻ നാളെ നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് ഇന്ന് കളക്ടറുടെ ചേമ്പറിൽ വച്ച് ബിഎംഎസ് തൊഴിലാളി പ്രതിനിധികളും ബസ് ഉടമ പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചയിൽ ബസ് സമരം പിൻവലിച്ചു
കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ അത്തോളി മുതൽ ഉള്ളിയേരി വരെയുള്ള റോഡിൽ വൻകുഴികളാണ് ഒറ്റക്കപ്പെട്ടത് മഴ മാറി നിൽക്കെ ഉടൻ പരിഹരിക്കാം എന്ന് കലക്ടർ ഉറപ്പു നൽകി.
ഹെവി വാഹനങ്ങൾ റൂട്ടിലൂടെ കടന്നുപോകുന്നത് സമയക്രമത്തിലൂടെ നിയന്ത്രിക്കാൻ തീരുമാനമായി
ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ ഹോം ഗാർഡിനെ വെക്കാമെന്നും കലക്ടർ പറഞ്ഞു.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz
യൂണിയനെ പ്രതിനിധീകരിച്ച് ബിഎംഎസ് ജില്ലാ പ്രസിഡണ്ട് ദേവദാസ് ഏരിയ സെക്രട്ടറി ഷൈൻ പയ്യപ്പള്ളി നിദാന്ത് എന്നിവരും
ബസ്സു ഉടമകളെ പ്രതികരിച്ച് ജില്ലാ സെക്രട്ടറി ടി കെ ബീരാൻകോയ റിനീഷ് എടത്തിയിൽ എം എസ് സാജു ബേനസീർ റിയാസ് അബ്ദുൽ സത്താർ എന്നിവരും പങ്കെടുത്തു.