top news
ജിഎസ്ടി, റോയല്‍റ്റി ഒഴിവാക്കി; കേരളം ഉപേക്ഷിച്ചത് 741 കോടി
തിരുവനന്തപുരം : കൊല്ലം – ചെങ്കോട്ട (എന്‍എച്ച് 744), ദേശീ യപാത 544ലെ അങ്കമാലി – കുണ്ടന്നൂര്‍ (എറണാകുളം ബൈപാസ്) റോഡുകളുടെ നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാരിനു ലഭിക്കേണ്ട ജിഎസ്ടി വിഹിതവും റോയല്‍റ്റിയും ഒഴിവാക്കി പൊതുമരാമത്ത് വകുപ്പ് ഉത്തരവിറക്കി. 741.36 കോടി രൂപയുടെ വരുമാനമാണ് സര്‍ക്കാര്‍ വേണ്ടെന്നുവയ്ക്കുന്നത്. ഈ രണ്ടു പദ്ധതി കള്‍ക്കും ഭൂമി ഏറ്റെടുക്കുന്നതിന്റെ നഷ്ടപരിഹാരത്തുകയുടെ 25% സംസ്ഥാനം നല്‍കണമെന്ന വ്യവസ്ഥ ദേശീയപാത അതോറിറ്റി ഉപേക്ഷിച്ചതിനാല്‍ വലിയ ബാധ്യത ഒഴിവാകുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഒരു വര്‍ഷത്തിനു ശേഷം ഉത്തരവിറങ്ങിയത്.
എന്‍എച്ച് 544 ലെ തിരക്ക് ഒഴിവാക്കാന്‍ അങ്കമാലി മുതല്‍ കുണ്ടന്നൂര്‍ വരെ 44.7 കിലോമീറ്ററിലാണ് ബൈപാസ് നിര്‍മിക്കുന്നത്.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz
ഈ പാതയ്ക്കു മാത്രം സംസ്ഥാനത്തിന് ലഭിക്കേണ്ട 424 കോടി രൂപ നഷ്ടമാകും. കൊല്ലം – ചെങ്കോട്ട ഗ്രീന്‍ഫീല്‍ഡ് പാതയില്‍ സംസ്ഥാനത്തിന്റെ അതിര്‍ത്തി വരെ 61.62 കിലോമീറ്റര്‍ ഭാഗം നിര്‍മിക്കുന്നതിന്റെ ഭാഗമായി ലഭിക്കേണ്ട ജിഎസ്ടി, റോയല്‍റ്റി എന്നിവ ഒഴിവാക്കുന്നതിലൂടെ 317.35 കോടി രൂപയും നഷ്ടമാകും. ഈ ഉത്തരവോടെ ദേശീയപാത നിര്‍മാണത്തിന്റെ വേഗം കുടുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.
More news; പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാലും കോണ്‍ഗ്രസ് വിട്ട് പോകില്ലെന്ന് കെ മുരളീധരന്‍