top news
പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാലും കോണ്‍ഗ്രസ് വിട്ട് പോകില്ലെന്ന് കെ മുരളീധരന്‍
കോഴിക്കോട്: പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാലും കോണ്‍ഗ്രസ് വിട്ട് താന്‍ പോകില്ലെന്ന് കെ മുരളീധരന്‍. മരിച്ചു പോയ കെ കരുണാകരന് ചീത്തപ്പേരുണ്ടാക്കില്ല. വയനാട് കെപിപിസിസി എക്‌സിക്യൂട്ടിവില്‍ തൃശൂര്‍ പരാജയം ചര്‍ച്ചയായിട്ടില്ലെന്നും ചര്‍ച്ച ചെയ്യാതിരിക്കാനാണ് താന്‍ പങ്കെടുക്കാതിരുന്നതെന്നും കൂടാതെ വയനാട് ഉപതിരഞ്ഞെടുപ്പില്‍ സജീവമായി പ്രചാരണത്തിനുണ്ടാകും. തദ്ദേശ തിരഞ്ഞെടുപ്പില്‍ പി സി വിഷ്ണുനാഥിനൊപ്പം തിരുവനന്തപുരം കോര്‍പ്പറേഷനിലും സജീവമായി പ്രവര്‍ത്തിക്കുമെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.
ഇരുട്ടത്ത് ഇരുന്ന് പോസ്റ്റര്‍ ഒട്ടിക്കുന്നവരെ പാര്‍ട്ടിയില്‍ നിന്ന് ചവിട്ടി പുറത്താക്കണമെന്ന് പാലോട് രവിക്ക് എതിരെയുള്ള പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതില്‍ അദ്ദേഹം പ്രതികരിച്ചു. ടി എന്‍ പ്രതാപനും ഷാനി മോള്‍ ഉസ്മാനും വയനാട് ക്യാമ്പില്‍ തനിക്കെതിരെ ഒരു വിമര്‍ശനവും ഉന്നയിച്ചിട്ടില്ലെന്ന് അവര്‍ തന്നെ രാവിലെ ഫോണില്‍ വിളിച്ച് അറിയിച്ചിട്ടുണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കിയിട്ടുണ്ട്.
More news; കുട്ടികളുടെ പ്രതിരോധകുത്തിവെപ്പില്‍ ഇന്ത്യ പിന്നോട്ട്
ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിയായതുകൊണ്ടാണ് ഇന്ന് കോഴിക്കോട് ഡിസിസി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യാന്‍ എത്തിയത്. ഓടി നടന്ന് പ്രസംഗിച്ചാലൊന്നും പാര്‍ട്ടി നന്നാവില്ല. കെ സുധാകരന് കണ്ണൂരും രമേശിന് കോഴിക്കോടും നല്‍കിയത് നല്ല തീരുമാനമാണ്, ഇങ്ങനെയാണ് കാര്യങ്ങള്‍ ചെയ്യേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz
എന്നാല്‍ വയനാട് നടന്ന നേതൃക്യാമ്പില്‍ രാഷ്ട്രീയകാര്യ സമിതിയില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ കടുത്ത ഭാഷയിലാണ് വി ഡി സതീശന്‍ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. കെപിസിസി ഓഫീസിലേക്ക് കയറാന്‍ പറ്റാത്ത സാഹചര്യമാണെന്നും ഓഫീസില്‍ നടക്കുന്ന കാര്യങ്ങള്‍ പലതും പുറത്തുപറയാന്‍ കൊള്ളില്ലെന്നും സതീശന്‍ വിമര്‍ശിച്ചു. മണ്ഡലം പുനഃസംഘടനയില്‍ എ ഗ്രൂപ്പും കെ സുധാകരനെതിരെ രംഗത്തെത്തി. കൂടാതെ രാഷ്ട്രീയകാര്യ സമിതിയിലാണ് സുധാകരനെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നത്. നേരത്തെയും കെപിസിസി അധ്യക്ഷന്റെ നടപടികളില്‍ സതീശന് അതൃപ്തിയുണ്ടായിരുന്നു. പലതവണ അദ്ദേഹം അത് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്രയും വിമര്‍ശനമുയര്‍ന്നിട്ടും സുധാകരന്‍ ഒരക്ഷരം മറുപടി നല്‍കിയില്ലെന്നാണ് ലഭിക്കുന്ന വിവരം.