top news
കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലിലെ ഇന്നത്തെ തെരച്ചില്‍ അവസാനിപ്പിച്ചു
കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലിലെ ഇന്നത്തെ തെരച്ചില്‍ അവസാനിപ്പിച്ചു. റഡാര്‍ സിഗ്‌നല്‍ ലഭിച്ച സ്ഥലത്തെ മണ്ണ് പൂര്‍ണമായും നീക്കം ചെയ്തു. സിഗ്‌നല്‍ ലഭിച്ച ഭാഗത്ത് നിന്ന് ലോറി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഷിരൂരില്‍ രക്ഷാദൗത്യത്തിന് സൈന്യമെത്തിയിരുന്നു. രക്ഷാപ്രവര്‍ത്തകരും സൈന്യവുമായി സംയുക്ത യോഗം നടക്കുന്നുണ്ട്.
ഇതിന് ശേഷം രക്ഷാപ്രവര്‍ത്തനം ഇനി എങ്ങനെയായിരിക്കണം തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം എന്ന് തീരുമാനിക്കുന്നതാണ്. ബെലഗാവിയില്‍ നിന്നുള്ള 40 അംഗ സംഘമാണ് അത്യാധുനിക സംവിധാനങ്ങളുമായി ഷിരൂരിലെത്തിയത്. അതേസമയം, തിരച്ചില്‍ പുഴയിലേക്ക് മാറ്റാനും തീരുമാനമുണ്ട്. ഗംഗാവലി പുഴയില്‍ തിരച്ചില്‍ നടത്തുന്നതിന് നാവികസേനയുടെ തീരുമാനത്തിന് കാക്കുകയാണ്. പുഴയിലെ പരിശോധന അതിസങ്കീര്‍ണ്ണമെന്നും റവന്യൂ മന്ത്രി കൃഷ്ണ ബെര ഗൗഡ വ്യക്തമാക്കി.
മണ്ണിടിഞ്ഞ് റോഡിലൂടെ സമീപത്തെ പുഴയിലേക്കാണ് വീണത്. പുഴയ്ക്ക് അടിയില്‍ വലിയ തോതില്‍ മണ്ണ് വീണുകിടക്കുന്നുണ്ട്. നേരത്തെ നേവി സംഘം പുഴയില്‍ തിരച്ചില്‍ നടത്തിയിരുന്നു. അന്ന് കണ്ടെത്താനായില്ല. റോഡിലെ മണ്ണിനടിയിലുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ റോഡില്‍ ലോറിയില്ലെന്ന വ്യക്തമാകുന്ന സാഹചര്യത്തില്‍ ഇനി തെരച്ചില്‍ പുഴയിലേക്ക് മാറ്റും.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz