top news

ഗുരുവായൂരില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ; മുകേഷ് അംബാനി 56 കോടി നല്‍കും, വി എന്‍ വാസവന്‍ 30ന് തറക്കല്ലിടും

ഗുരുവായൂര്‍ : ഒടുവില്‍ ഗുരുവായൂരില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന് അനുമതി. സാങ്കേതിക കുരുക്കുകളെല്ലാം നീങ്ങി ദേവസ്വത്തിന്റെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മ്മാണത്തിന് പച്ചക്കൊടി. ദേവസ്വം വകുപ്പിന്റെ ചുമതലയുള്ള വി എന്‍ വാസവന്‍ ഈ മാസം 30ന് നിര്‍മ്മാണത്തിന് തറക്കല്ലിടും. ആശുപത്രിയുടെ നിര്‍മ്മാണ ചെലവിനായി 56 കോടി രൂപ മുകേഷ് അംബാനി വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവിലെ ദേവസ്വം മെഡിക്കല്‍ സെന്ററിന്റെ തെക്ക് രണ്ടരയേക്കറിലാണ് പുതിയ ആശുപത്രി വരുന്നത്.

ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz

ഒരു ലക്ഷം ചതുരശ്രയടിയിലുള്ള നാലുനില കെട്ടിടത്തിന്റെ രൂപരേഖ തയ്യാറാക്കിയത് കാഞ്ഞങ്ങാട്ടുള്ള ദാമോദരന്‍ ആര്‍ക്കിടെക്റ്റ് എന്ന സ്ഥാപനമാണ്. 2022 ല്‍ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു അംബാനിയുടെ വാഗ്ദാനം.

More news; ചെളിവെള്ളം തെറിപ്പിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം; നടുറോട്ടില്‍ അച്ഛനേയും മകനേയും കാറില്‍ വലിച്ചിഴച്ചു, കേസെടുത്ത് പോലീസ്

നിര്‍മ്മാണവുമായി ബന്ധപ്പെട്ട സാങ്കേതിക തടസങ്ങള്‍ മാറിയ സ്ഥിതിക്ക് അംബാനി ഗ്രൂപ്പ് തുക നല്‍കുമെന്നാണ് അറിയുന്നത്. ഈ തുക കെട്ടിട നിര്‍മ്മാണത്തിന് മാത്രമാണ് ബാക്കി തുക ദേവസ്വം ചെലവഴിക്കും. കൂടാതെ ശുപത്രിയുടെ മേല്‍നോട്ടവും നടത്തിപ്പും ദേവസ്വത്തിന് തന്നെയാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close