ബേപ്പൂര്‍ : വിമാനനിരക്ക് കുത്തനെ കുതിച്ചുയരുമ്പോള്‍ കുറഞ്ഞനിരക്കില്‍ കടല്‍യാത്ര ആസ്വദിച്ച് പ്രവാസികളെ ആഡംബര കപ്പലില്‍ ബേപ്പൂര്‍, കൊച്ചി തുറമുഖങ്ങളില്‍ എത്തിക്കാനുള്ള നടപടിയുമായി കേരള മാരിടൈം ബോര്‍ഡ്.
ഡ്യൂട്ടിഫ്രീ ഷോപ്പ്, നീന്തല്‍ക്കുളം, കളിസ്ഥലം, റസ്റ്ററന്റുകള്‍, ബാര്‍ തുടങ്ങിയ സൗകര്യങ്ങളുള്ള ക്രൂയിസ് യാത്രാകപ്പല്‍ സര്‍വീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്. പിള്ള പറഞ്ഞു. 20,000 രൂപയാണ് കപ്പലിന്റെ ടിക്കറ്റ് നിരക്ക്. കാലവര്‍ഷം കഴിയുന്നതോടെ കൊച്ചി-ഗള്‍ഫ് ക്രൂയിസ് കപ്പല്‍ സര്‍വീസ് യാഥാര്‍ഥ്യമാവുമെന്നാണ് പ്രതീക്ഷ.
ആദ്യഘട്ടത്തില്‍ കൊച്ചി, തുറമുഖത്തേക്കും പിന്നീട് ബേപ്പൂര്‍ തുറമുഖം ഉള്‍പ്പെടെയുള്ള കേരളത്തിലെ മൈനര്‍ തുറമുഖങ്ങളിലേക്കുമാണ് കപ്പല്‍ സര്‍വീസ് തുടങ്ങുക. ക്രൂയിസ് കപ്പല്‍ സര്‍വീസ് നടത്താന്‍ കോഴിക്കോട് ആസ്ഥാനമായ ജബല്‍ വെഞ്ചേഴ്‌സും ചെന്നൈയിലെ വൈറ്റ് ഷിപ്പിങ്ങും സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz
800 യാത്രക്കാര്‍ക്ക് കയറാവുന്ന കപ്പലിന് കൊച്ചി തുറമുഖത്ത് അടുക്കാന്‍ എളുപ്പമാണ്. എന്നാല്‍, ബേപ്പൂര്‍ തുറ മുഖത്തിന്റെ ആഴംകൂട്ടിയശേഷമേ കപ്പല്‍ സര്‍വീസ് തുടങ്ങാന്‍ കഴിയുകയുള്ളൂവെന്നും എന്‍.എസ്.പിള്ള അറിയിച്ചു.