top news
ടാക്‌സ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എല്ലാവര്‍ക്കും ബാധകമല്ല : ധനമന്ത്രാലയം
ന്യൂഡല്‍ഹി: വിദേശത്ത് പോകുന്നതിന് ടാക്‌സ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ ബജറ്റ് നിര്‍ദേശത്തില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍. നിര്‍ദേശം എല്ലാവര്‍ക്കും ബാധകമല്ലെന്നും സാമ്പത്തിക ക്രമക്കേടുകളില്‍ ഉള്‍പ്പെട്ടവരും 10 ലക്ഷം രൂപയില്‍ കൂടുതല്‍ പ്രത്യക്ഷ നികുതി കുടിശ്ശികയുള്ളവരുമാണ് സര്‍ട്ടിഫിക്കറ്റ് നേടേണ്ടതെന്നും ധനമന്ത്രാലയം അറിയിച്ചു.
എല്ലാവരും ടാക്‌സസ് സര്‍ട്ടിഫിക്കറ്റ് എടുക്കണമെന്ന തരത്തിലാണ് നിര്‍ദേശം വ്യാഖ്യാനിക്കപ്പെട്ടത്. നിര്‍ദേശത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനമുയരുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ധനമന്ത്രാലയം വിശദീകരണം നല്‍കിയത്.