top news

ദുരിതാശ്വാസ ക്യാമ്പിനകത്ത് സ്വകാര്യ സന്ദര്‍ശനം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

വയനാട്: ദുരിതാശ്വാസ ക്യാമ്പിനകത്ത് സ്വകാര്യ സന്ദര്‍ശനം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങള്‍ ക്യാമ്പിലേക്ക് ക്യാമറയുമായി കയറരുത്. ഓരോ കുടുംബത്തിനും സ്വകാര്യത സൂക്ഷിക്കാന്‍ കഴിയുന്ന രീതിയിലാകും ക്യാമ്പെന്നും നേരിട്ട് ക്യാമ്പിലേക്ക് സഹായം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.വയനാട്ടിലെ സര്‍വകക്ഷി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

‘ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധിച്ചത് ഒറ്റപ്പെട്ടവരെ രക്ഷിച്ചെടുക്കാനായിരുന്നു. ഏറ്റവും മികവാര്‍ന്ന പ്രവര്‍ത്തനം പട്ടാളത്തിന്റേതാണ്. ജീവനോടെ ഇനിയാരെയും രക്ഷിക്കാന്‍ ബാക്കിയില്ല. രക്ഷിച്ചെടുക്കാന്‍ കഴിയുന്നവരെ രക്ഷിച്ചു എന്നാണ് പട്ടാള മേധാവി പറഞ്ഞത്. ആവശ്യത്തിനുള്ള മെഷനറികള്‍ അവിടെ എത്തിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് പ്രതിസന്ധി.പാലം നിര്‍മിക്കുന്നതോടെ അത് സാധ്യമാകും’. മുഖ്യമന്ത്രി വ്യക്തമാക്കി.

മുണ്ടക്കൈയില്‍ നടന്നത് ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്രസര്‍ക്കാര്‍ എല്ലാ കാര്യങ്ങളും മനസിലാക്കുന്നുണ്ട്. പ്രത്യേകമായി അറിയിക്കേണ്ട കാര്യമില്ല.തടസ്സം നില്‍ക്കുന്നവര്‍ അത് വിശദീകരിക്കുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz

മുണ്ടക്കൈയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രത്യേക പ്രാധാന്യം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുട്ടികള്‍ എവിടെയാണോ ഉള്ളത് അവിടെ വെച്ച് വിദ്യാഭ്യാസം നല്‍കും.പെട്ടെന്ന് സ്‌കൂളിലേക്ക് പോകുന്നത് പ്രായോഗികമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, പ്രത്യേക മാനസികാവസ്ഥക്കാരാണ് ദുരിതാശ്വാസനിധിക്കെതിരെ പ്രചരണം നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close