കോഴിക്കോട്: ജന്മനാലോ അപകടങ്ങള്‍ മുഖേനയോ ഒരാളുടെ മുഖത്തിന്റെ ആകൃതിയില്‍ വ്യത്യാസം സംഭവിക്കുമ്പോള്‍ അത് പരിഹരിക്കുന്നതിനായുള്ള ചികിത്സകളെ ഏകോപിപ്പിച്ചുകൊണ്ട് കോഴിക്കോട് സ്റ്റാര്‍കെയര്‍ ഹോസ്പിറ്റലില്‍ സമഗ്രചികിത്സാ കേന്ദ്രം -ലാഡെന്റ് റീജിയണല്‍ സെന്റര്‍ ഫോര്‍ ക്രേനിയോഫേഷ്യല്‍ സര്‍ജറി വിഭാഗത്തിനു തുടക്കമായി.
മുറിച്ചുണ്ടും മുറിഅണ്ണാക്കും ഉള്‍പ്പെടെ അപകടം മൂലമോ ജന്‍മനാലോ സംഭവിക്കുന്ന അവസ്ഥകള്‍ക്കെല്ലാം ഒരു കുടക്കീഴില്‍ ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം.
മുഖത്ത് കേടുപാടു സംഭവിക്കുകയോ ആകൃതി മാറ്റം വരുകയോ ചെയ്ത ഭാഗത്തിന്റെ രൂപം തിരിച്ചുപിടിക്കുന്നതോടൊപ്പം തന്നെ പൂര്‍ണ്ണമായ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തുകയും ചെയ്യാന്‍ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചു പ്രവര്‍ത്തിക്കുന്നതിനായാണ് പ്രത്യേക സമഗ്ര വിഭാഗം തന്നെ ആരംഭിക്കുന്നതെന്ന് സ്റ്റാര്‍കെയര്‍ ഫൗണ്ടർ ആൻഡ് ഗ്രൂപ്പ് ചെയർമാൻ ഡോ. സാദിഖ് കൊടക്കാട്ട് പറഞ്ഞു. സെന്റർ ലോഗോ പ്രകാശനം ചെയർമാൻ ഡോ. അബ്ദുല്ല ചെറയക്കാട്ടും സീനിയർ കൺസൾട്ടന്റ് ഡോ. ലൈജു അബ്ദുള്ളയും ചേർന്ന് നിർവഹിച്ചു. അത്യാധുനിക ചികിത്സകളെ കോർത്തിണക്കി ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുന്നതിന് സ്റ്റാർകെയർ എന്നും പ്രതിജ്ഞാബദ്ധമാ യിരിക്കുമെന്ന് സി ഇ ഒ സത്യ പറഞ്ഞു.
ഡോ. ലൈജു അബ്ദുല്ല നേതൃത്വം നല്‍കുന്ന ‘ലാഡെന്റ് റീജിയണല്‍ സെന്റര്‍ ഫോര്‍ ക്രേനിയോഫേഷ്യല്‍ സര്‍ജറി വിഭാഗത്തിൽ പ്രഗൽഭ ഡോക്ടർമാരായ ഡോ. നിഖില്‍ ഗോവിന്ദന്‍, ഡോ. അന്‍സന്‍, ഡോ. മുഹമ്മദലി, ഡോ. മനുമാത്യു തുടങ്ങിയവരുടെ സേവനവും ലഭ്യമാണ്.
ക്രേനിയോസിനോസ്‌റ്റോസിസ് അഥവാ തലയോട്ടിയുടെ രൂപമാറ്റം, മുഖത്തെ പരിക്കുകള്‍ മൂലമുണ്ടാകുന്ന ആകൃതി വ്യത്യാസം, താടിയെല്ലുകളുടെ സന്ധി മാറ്റിവയ്ക്കല്‍, ത്രീഡി പ്രിന്റിംഗ്, കോസ്‌മെറ്റിക് ഇംപ്ലാന്റ്, ബട്ടക്‌സ് ഫില്ലറുകള്‍ തുടങ്ങിയ കുത്തിവയ്പുകള്‍ എന്നിങ്ങനെയുള്ള ചികിത്സകളെല്ലാം സെന്ററില്‍ ലഭ്യമാണ്.