top news

വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 284 ആയി

വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 284 ആയി ഉയര്‍ന്നു. കൂടാതെ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. നിലമ്പൂര്‍ 139, മേപ്പാടി സിഎച്ച്‌സി 132, വിംസ് 12, വൈത്തിരി 1, ബത്തേരി 1 എന്നിങ്ങനെയാണ് കണക്കുകള്‍. ഇന്നത്തെ തെരച്ചില്‍ യന്ത്രസഹായത്തോടെയായിരിക്കും നടക്കുക. ബെയ്‌ലി പാലം നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. ഇത് പൂര്‍ത്തിയാകുന്നതോടെ രക്ഷാദൗത്യത്തിന് കൂടുതല്‍ വേഗം കൈവരിക്കാന്‍ സാധിക്കും

രക്ഷാദൗത്യത്തിന് കൂടുതല്‍ യന്ത്രങ്ങള്‍ എത്തിക്കുമെന്നും ഇതിനായി 1100 അംഗങ്ങള്‍ ഉള്ള സംഘമാണ് തിരച്ചില്‍ നടത്തുന്നത്. മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കഡാവര്‍ നായകളെയും ദുരന്തമേഖലയില്‍ എത്തിച്ചിട്ടുണ്ട്. പോലീസിന്റെ കെ 9 ടീമും തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. ബെയ്ലി പാലത്തിന്റെ നിര്‍മ്മാണം ഉച്ചയോടെ പൂര്‍ത്തിയാക്കുമെന്നാണ് റിപ്പോര്‍ട്ട്. ചാലിയാര്‍ പുഴയുടെ ഉള്‍ വനത്തില്‍ കൂടുതല്‍ ഭാഗങ്ങളില്‍ ഇന്ന് തിരച്ചില്‍ നടത്തുന്നതാണ്.

നിലമ്പൂര്‍ പോത്തുകല്ലില്‍ നിന്ന് 15 കിലോമീറ്റര്‍ വനഭാഗം കഴിഞ്ഞാല്‍ തമിഴ്‌നാട് അതിര്‍ത്തിയാണ്. തമിഴ്‌നാട് അതിര്‍ത്തി കടന്നും തിരച്ചില്‍ നടത്താനും തീരുമാനമായിട്ടുണ്ട്. വനം വകുപ്പ് ആണ് തിരച്ചില്‍ നടത്തുന്നത്. ചാലിയാറിന്റെ പോഷക നദികള്‍ കേന്ദ്രീകരിച്ച് ഫയര്‍ഫോഴ്സും സംഘങ്ങള്‍ ആയി തിരിഞ്ഞു ഇന്ന് തിരച്ചില്‍ നടത്തുന്നതാണ്. രക്ഷാദൗത്യത്തിനായി എറണാകുളം ജില്ലയില്‍നിന്ന് കൂടുതല്‍ ഫയര്‍ഫോഴ്‌സ്, സിവില്‍ ഡിഫന്‍സ് ടീമുകള്‍ വയനാട്ടിലേക്ക് തിരിക്കും. 69 അംഗ ടീമാണ് രക്ഷാദൗത്യത്തിന്റെ ഭാഗമാവുക.

ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close