Politics

സോഷ്യല്‍ മീഡിയ വഴി സ്ത്രീത്വത്തെ അപമാനിച്ചു കേസെടുത്ത് പോലീസ്

സോഷ്യല്‍ മീഡിയ വഴി സ്ത്രീത്വത്തെ അപമാനിച്ചതിനു ചെര്‍പ്പുളശ്ശേരി പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ചെര്‍പ്പുളശ്ശേരി സ്വദേശി സുകേഷ് പി മോഹനന്‍ എന്നയാള്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. വയനാട് ദുരന്തത്തില്‍ അമ്മമാര്‍ മരിച്ച കുട്ടികള്‍ക്കു പാല്‍ കൊടുക്കാന്‍ സമ്മതം അറിയിച്ചു കൊണ്ട് യുവതി ഇട്ട പോസ്റ്റിന് താഴെ ലൈംഗികചുവയോടുകൂടിയ കമന്റ് പോസ്റ്റ് ചെയ്തുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ആണ് നടപടി. ഇയാളുടെ പ്രവര്‍ത്തി സ്ത്രീകളുടെ ആത്മാഭിമാനത്തെ അപമാനിക്കുന്നതാണ്.

ദുരന്തമുഖത്തെ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കാന്‍ സന്നദ്ധത അറിയിച്ചുകൊണ്ടുള്ള പോസ്റ്റിന് താഴെ നിരവധി അശ്ലീല കമന്റുകളാണുണ്ടായിരുന്നത്. സോഷ്യല്‍ മീഡിയ വഴി ഇവര്‍ രൂക്ഷവിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്.

ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz

സോഷ്യല്‍ മീഡിയകള്‍ പ്ലാറ്റ്‌ഫോമുകള്‍ എല്ലാം തന്നെ പോലീസിന്റെ കര്‍ശന നിരീക്ഷണത്തില്‍ ആണ്. സോഷ്യല്‍ മീഡയ വഴി വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതീരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close