top news
എന്താവശ്യമുണ്ടെങ്കിലും കൃത്യമായ ഇടപെടല്‍ നടത്തുമെന്ന് കെ സുരേന്ദ്രന്
സംസ്ഥാനത്തിന് വേണ്ടി എന്ത് ആവശ്യമുണ്ടെങ്കിലും കൃത്യമായ ഇടപെടല്‍ നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ദേശീയദുരന്തമെന്ന പരിഗണനയ്ക്ക് കീഴില്‍ വരുന്ന എല്ലാ സഹായങ്ങളും വയനാടിന് ലഭ്യമാക്കാന്‍ വേണ്ടിയുള്ള ഇടപെടലുണ്ടാകുമെന്ന് കെ സുരേന്ദ്രന് വ്യക്തമാക്കി.
ബിജെപി സംസ്ഥാന നേതൃത്വം പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കാനുള്ള ആലോചന തുടങ്ങിയിട്ടുണ്ട്. അതിനാല്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും നേരിട്ട് കാണുമെന്നും കെ സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
കേന്ദ്രസര്‍ക്കാര്‍ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമോ എന്ന് അറിയില്ലെന്നും അതിനായി വയനാടിനായി സമഗ്രമായ പുനരധിവാസ പാക്കേജ് വേണം. കേന്ദ്രസര്‍ക്കാരിന്റെ സഹായം പരമാവധി ഉറപ്പുവരുത്താന്‍ ശ്രമിക്കുമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതിയെന്തെന്ന് വരും ദിവസങ്ങളില്‍ വ്യക്തമാകുമെന്നും അറിയിച്ചു.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പലയാളുകളും സഹായങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കേരളത്തിന്റെ ഒരു പ്രത്യേക അനുഭവമാണ്. എല്ലാവരും ചേര്‍ന്നാണ് ദുരന്തത്തെ നേരിടേണ്ടതെന്നുള്ള സന്ദേശമാണ് മലയാളികള്‍ ഇതിലൂടെ ലോകത്തിന് നല്‍കുന്നതെന്നും കെ സുരേന്ദ്രന് വ്യക്തമാക്കി.