top news
പാരിസ് ഒളിമ്പിക്‌സ് ; ഇന്ത്യയുടെ സ്‌കീറ്റ് മിക്‌സഡ് ടീം വെങ്കല മെഡല്‍ പോരാട്ടത്തിന് യോഗ്യത നേടി
പാരിസ്: പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷ നല്‍കി അനന്ത്ജീത് സിങ് നറുക്കയും മഹേശ്വരി ചൗഹാനും ചേര്‍ന്ന സ്‌കീറ്റ് മിക്‌സഡ് ടീം. ഷോര്‍ട്ട് ഗണ്‍ മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ നേട്ടത്തിന് ടീം യോഗ്യത നേടിയത്.
ഇതാദ്യമാണ് ഈ വിഭാഗത്തില്‍ ഇന്ത്യ മെഡല്‍ റൗണ്ടിലെത്തുന്നത്. യോഗ്യതാ റൗണ്ടില്‍ മഹേശ്വരി ചൗഹാന്‍ 74 പോയിന്റും അനന്ത്ജീത് സിങ് നറുക്ക 72 പോയിന്റും നേടി. യോഗ്യത റൗണ്ടില്‍ നാലാം സ്ഥാനത്തായാണ് ഇന്ത്യന്‍ ടീം ഫിനിഷ് ചെയ്തത്. വെങ്കല മെഡല്‍ മത്സരത്തില്‍ ചൈനയാണ് ഇന്ത്യയുടെ എതിരാളികള്‍. ഇറ്റലിയും യുഎസ്എയും സ്വര്‍ണ മെഡലിനായി മത്സരിക്കും.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz
അതേ സമയം പാരിസ് ഒളിംപിക്‌സ് ടേബിള്‍ ടെന്നിസില്‍ ഇന്ത്യയുടെ വനിതാ ടീം ക്വാര്‍ട്ടര്‍ ഫൈനല്‍ കടന്നു. റൊമാനിയന്‍ വനിത ടീമിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ ക്വാര്‍ട്ടര്‍ പ്രവേശനം. 3-2 വിജയമാണ് ഇന്ത്യന്‍ സംഘം നേടിയത്. ശ്രീജ അകുല, അര്‍ച്ചന കമ്മത്ത്, മണിക ബത്ര എന്നിവര്‍ ഉള്‍പ്പെട്ടതായിരുന്നു ഇന്ത്യന്‍ ടീം. എലിസബത്ത സമാര, അദീന ഡയകോനു, ബെര്‍ണാഡെറ്റ് സാക്സ് എന്നിവരായിരുന്നു റൊമാനിയയ്ക്കായി മത്സരിച്ചത്.