top news
വയനാടിനായി സാലറി ചലഞ്ചുമായി സംസ്ഥാന സര്‍ക്കാര്‍
‘റീ ബില്‍ഡ് വയനാടി’നായി സാലറി ചലഞ്ചുമായി സംസ്ഥാന സര്‍ക്കാര്‍. പുനരധിവാസത്തിന് വേണ്ടി ശമ്പളത്തില്‍ നിന്ന് വിഹിതം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. സര്‍വീസ് സംഘടനകളുടെ യോഗത്തിലാണ് മുഖ്യമന്ത്രി നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.
10 ദിവസത്തെ ശമ്പളം നല്‍കാമോ എന്നാണ് മുഖ്യമന്ത്രി യോഗത്തില്‍ ചോദിച്ചത്. അഞ്ച് ദിവസത്തെ ശമ്പളം നല്‍കാന്‍ സര്‍വീസ് സംഘടനകള്‍ക്ക് ഇടയില്‍ ധാരണയായിട്ടുണ്ട്. സാലറി ചലഞ്ച് നിര്‍ബന്ധം ആക്കരുതെന്ന് സംഘടനകള്‍ അഭിപ്രായപ്പെട്ടു.
കൂടാതെ ചലഞ്ച് താല്പര്യമുള്ളവര്‍ക്കായി പരിമിതപ്പെടുത്തണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഗഡുക്കളായി നല്‍കാനും അവസരം നല്‍കണമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉടന്‍ ഉത്തരവ് ഇറക്കുന്നതാണ്.
അതേസമയം പുനരധിവാസത്തിന് പ്രത്യേക പാക്കേജ് തയ്യാറാക്കാനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. ദുരന്ത മേഖലയിലെ തിരച്ചില്‍ ഊര്‍ജ്ജതമാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. സഹായം ലഭ്യമാകാന്‍ സാധ്യതയുള്ള എല്ലായിടങ്ങളില്‍ നിന്നും സ്വീകരിക്കുമെന്നും അതിനായി ദേശീയ ദുരന്തനിവാരണ നിധിയില്‍ നിന്ന് കൂടുതല്‍ പണം ആവശ്യപ്പെടുമെന്നും പുനരധിവാസത്തിന് കേന്ദ്രസഹായം അനിവാര്യമാണെന്നും യോഗത്തില്‍ വിലയിരുത്തലുണ്ടായി. ചാലിയാറിലും തിരച്ചില്‍ ഊര്‍ജിതമായി നടപ്പാക്കും. പൊളിഞ്ഞ് വീഴാന്‍ സാധ്യതയുള്ള കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാനും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz
ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നു വീണ്ടും സംസ്ഥാനം ആവശ്യപ്പെടും. എല്‍ 3 വിഭാഗത്തിലെ ദുരന്തമായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യപ്പെടുക. ഏറ്റവും തീവ്രത ഏറിയ ദുരന്തം എന്ന നിലയ്ക്ക് പരിഗണന വേണമെന്നും ആവശ്യം ഉന്നയിക്കുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ നിധിയില്‍ നിന്നു ആകെ വേണ്ട തുകയുടെ 75% ലഭിക്കുമെന്നും യോഗത്തില്‍ വിലയിരുത്തി.