top news

കുട്ടികളെ മേപ്പാടി സ്‌കൂളിലേക്ക് മാറ്റും’; മന്ത്രി വി ശിവൻകുട്ടി

വയനാട് ദുരന്തത്തില്‍ തകര്‍ന്ന വെള്ളാര്‍മല സ്‌കൂള്‍ പുനര്‍ നിര്‍മ്മിക്കുക ടൗണ്‍ഷിപ്പുമായി ബന്ധപ്പെട്ട പദ്ധതിയുടെ രൂപം ആയ ശേഷമായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മേപ്പാടി സ്‌കൂളില്‍ താത്കാലികമായി വിദ്യാഭ്യാസം നല്‍കുന്ന കാര്യം മുഖ്യ പരിഗണയെന്നും കുട്ടികള്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗ് നല്‍കുമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

കുട്ടികളുടെ ഗതാഗതത്തിന് കെഎസ്ആര്‍ടിസി യുടെ സഹായം തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് കൈറ്റ് വഴി നല്‍കും. ദുരന്തം ബാധിച്ച രണ്ടു സ്‌കൂളുകളിലും പരീക്ഷ മാറ്റിവെച്ചതായി മന്ത്രി അറിയിച്ചു. പരീക്ഷ മാറ്റിവെക്കേണ്ട മറ്റ് സ്‌കൂളുകള്‍ ഉണ്ടെങ്കില്‍ അതും ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.

മുണ്ടക്കൈ എല്‍പി സ്‌കൂളില്‍ 73 കുട്ടികളും, വെള്ളാര്‍മല ഹൈസ്‌കൂളില്‍ 497 കുട്ടികളും വെള്ളാര്‍മല വിഎച്ച്എസ്സിയില്‍ 88 കുട്ടികളുമാണുള്ളത്. രണ്ട് സ്‌കൂളിലെയും കുട്ടികളെ മേപ്പാടി സ്‌കൂളിലേക്ക് മാറ്റിയേക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ പുനര്‍നിര്‍മ്മിച്ച് നല്‍കുന്നതിന് തയാറാണെന്ന് മന്ത്രി പറഞ്ഞു. ടൗണ്‍ഷിപ്പിന്റെ കാര്യം കൂടി അറിഞ്ഞശേഷമാകും ഇതില്‍ തീരുമാനം ഉണ്ടാകൂക.

ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz

കുട്ടികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിന് സര്‍ക്കാര്‍ തയാറാണെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. പാഠപുസ്തകങ്ങളുടെ പ്രിന്റിങ് ആരംഭിച്ചിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടമായവര്‍ക്ക് ലഭ്യമാക്കാനുള്ള കാര്യങ്ങള്‍ ചെയ്യും. ഇതിനായി മൂന്ന് ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ടെന്ന് നേരത്തെ മന്ത്രി വ്യക്തമാക്കിയിരുന്നു.

 

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close