KERALAlocaltop news

വിലങ്ങാട് ദുരന്തം, സ്പെഷ്യൽ പാക്കേജ് പ്രഖ്യാപിക്കണം. കർഷക കോൺഗ്രസ്

കോഴിക്കോട് :
വിലങ്ങാട്, ഉരുൾപൊട്ടൽ മൂലം സർവ്വതും നഷ്ടപ്പെട്ട കർഷകർക്ക് സ്പെഷ്യൽ പാക്കേജ് അടിയന്തരമായി പ്രഖ്യാപിക്കണമെന്ന് കിസാൻ കോൺഗ്രസ് അഖിലേന്ത്യ കോഡിനേറ്റർ  മാജൂഷ് മാത്യുവും കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ ബിജു കണ്ണന്തറയും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

നിരവധി കർഷകരുടെ കൃഷിയിടവും കൃഷിയും നഷ്ടപ്പെട്ടിട്ടും നഷ്ടത്തിന്റെ കണക്കെടുക്കാൻ പോലും ശ്രമിക്കാത്ത കൃഷി വകുപ്പിന്റെയും സർക്കാരിന്റെയും അവഗണന അപലപനീയമാണ്.

സാഹചര്യം മുൻകൂട്ടി മനസ്സിലാക്കി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചത് കൊണ്ടാണ് നൂറുകണക്കിന് മനുഷ്യജീവൻ രക്ഷപെട്ടത്. എന്നാൽ ഈ കുടുംബങ്ങൾക്ക് സർവ്വതും നഷ്ടപ്പെട്ടിരിക്കുകയാണ്‌.
കൃഷി ഭൂമി നഷ്ടമായവർക്കും വളർത്തുമൃഗങ്ങളെ നഷ്ടപ്പെട്ടവർക്കും പുനരധിവാസത്തിനൊപ്പം അവരുടെ ജീവിത മാർഗ്ഗമായ കൃഷിയ്ക്കും വളർത്തുമൃഗങ്ങളെ വളർത്തുന്നതിനുമുള്ള ഭൂമി കൂടി ലഭിക്കുവാനുള്ള സാഹചര്യവും സൃഷ്ടിക്കപ്പെടണം.

ഗവൺമെന്റിന്റെയോ പ്ളാന്റെഷൻ കോർപ്പറേഷന്റെയോ കൃഷി വകുപ്പിന്റെയോ കൈവശമുള്ളതായ ഭൂമികൾ പാട്ടത്തുക ഒഴിവാക്കി കൃഷി ചെയ്യാൻ വിട്ടു കൊടുക്കാൻ സർക്കാർ തയ്യാറാവണം.തുടർ കൃഷിയ്ക്ക് പലിശ രഹിത ലോണുകളും, സഹായധനങ്ങളും, ഉറപ്പ് വരുത്തണം, അതിനുതകുന്ന പാക്കേജുകളാണ് പ്രഖ്യാപിക്കേണ്ടതെന്നും ഇവർ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close