top news

വയനാട് ഉരുള്‍പൊട്ടല്‍ ; ദുരിത ബാധിതര്‍ക്ക് സ്വന്തം നിലയില്‍ അഞ്ച് വീട് വെച്ച് നല്‍കുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട ദുരിതബാധിതര്‍ക്കായി രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച 100 വീടുകളില്‍ അഞ്ചെണ്ണം സ്വന്തനിലയില്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് രമേശ് ചെന്നിത്തല. രമേശ് ചെന്നിത്തലയും ചില യുഡിഎഫ് എംഎല്‍എമാരും ഇതേ ആഗ്രഹം പങ്കുവെച്ചിരുന്നു.എന്നാല്‍ വീട് വെക്കാനുള്ള സ്ഥലം സര്‍ക്കാര്‍ നല്‍കുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്ത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം രമേശ് ചെന്നിത്തല നല്‍കിയിരുന്നു. കൂടാതെ നാം ഓരോരുത്തരും നമ്മളാല്‍ കഴിയാവുന്ന സഹായങ്ങള്‍ നല്‍കി അവിടെയുള്ള നമ്മുടെ കൂടപിറപ്പുകളെയും, സഹോദരങ്ങളെയും ചേര്‍ത്തുപിടിക്കണമെന്നും ഈ ദുരന്തത്തെയും നമ്മള്‍ അതിജീവിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz

ദുരിതാശ്വാസ പുനരധിവാസ നടപടികള്‍ക്കായി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളില്‍ നിന്ന് പണം സമാഹരിക്കാന്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം തീരുമാനിച്ചു. പ്രതിപക്ഷ നേതാവിന്റെയും കെപിസിസി പ്രസിഡന്റിന്റെയും സംയുക്ത ബാങ്ക് അക്കൗണ്ടിലേക്കാണ് ഈ പണം എത്തിക്കേണ്ടത്. വിശദാംശങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close