കോഴിക്കോട് : കഞ്ചാവ് കേസിലെ പ്രതിക്ക് രണ്ടുവർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും
.2018 ഒക്ടോബർ അഞ്ചിന് കോഴിക്കോട് ശ്രീകണ്ഠേശ്വരം ക്ഷേത്രം റോഡിൽ ഗംഗ തിയേറ്ററിന്‍റെ മുൻവശത്ത് വച്ച് അന്നത്തെ കസബ എസ്.ഐ സിജിത്ത്. വി , യും പാർട്ടിയുമാണ് ഒരു കിലോ 300 ഗ്രാം കഞ്ചാവുമായി പ്രതിയെ അറസ്റ്റ് ചെയ്തത്. മുഹമ്മദ് യൂനിസ്, S/o. ആലിക്കോയ, കിഴിപ്പള്ളി ഹൗസ്, പുത്തൂർ മഠം, പന്തീരാങ്കാവ് എന്നയാൾക്കാണ് വടകര NDPS കോടതി ജഡ്ജി എം ബിജു രണ്ടു വർഷത്തെ കഠിന തടവും, ഇരുപതിനായിരം രൂപ പിഴയും വിധിച്ചത്. പിഴ അടക്കാത്ത പക്ഷം ഒരു മാസം കൂടി അധിക തടവ് അനുഭവിക്കണം. കസബ സി ഐ ഹരിപ്രസാദിന്റെ മേൽനോട്ടത്തിൽ സബ് ഇൻസ്പെക്ടർ കെ. ടി ബിജിത്ത് ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. അന്വേഷണ സംഘത്തിൽ എസ് ഐ മനോജ് ഇളയിടം, എ എസ് ഐ അബ്ദുറഹിമാൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രമേശ് ബാബു, സജീവൻ, ജിനീഷ്, സിപി ഒ മാരായ അനുജ്, മുഹമ്മദ് ഷാഫി, സുജിത്ത് എന്നിവരാണ് ഉണ്ടായിരുന്നത്. പ്രോസിക്യൂഷൻ ഭാഗത്തിന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്കുട്ടറായ ഇ .വി ലിജീഷ് ഹാജരായി. പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചത് സീനിയർ സിവിൽ പോലീസ് ഓഫീസർ ആയ ജെറീഷ് പി.ടി യാണ്