രാജ്ഭവൻ (ഗോവ ) :
വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള അവശ്യസാധനങ്ങളുമായി ഗോവയിൽ നിന്നുള്ള ട്രക്ക് ഗോവ ഗവർണർ . പി എസ് ശ്രീധരൻ പിള്ള ഫ്ലാഗ് ഓഫ് ചെയ്തു.ഗോവയിലെ ഡൊണാൾഡ് ഫെർണാണ്ടസിൻ്റെ നേതൃത്വത്തിലുള്ള സ്ട്രീറ്റ് പ്രോവിഡൻസ് ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അവശ്യ വസ്തുക്കൾ അടങ്ങിയ ട്രക്ക് ഗോവ രാജ്ഭവൻ കവാടത്തിൽ നിന്ന് രാവിലെ 10 മണിക്കാണ് വയനാട്ടിലേക്ക് പുറപ്പെട്ടത്. രാജ് ഭവൻ സെക്രട്ടറി എം ആർ എം റാവു ഐ എ എസ് ,സ്ട്രീറ്റ് പ്രോവിഡൻസ് ട്രസ്റ്റിൻ്റെ ട്രസ്റ്റി ജോണിത പിൻ്റോ , ട്രസ്റ്റിൻ്റെ വളണ്ടിയർമാരായ.ബോസ്കോ ജോർജ് റിട്ട. ഐ പി എസ്, ഫാ. ഫ്രെഡി റോഡ്രിഗസ്, മാരിയോ കൊർദ്ദേറോ, ജോർജ് ഫെർണാണ്ടസ് , രഘുനാഥ് പവാർ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായി.