കണ്ണൂർ : കാഫിർ പോസ്റ്റ് വിവാദത്തിൽ
കെ.കെ. ലതികയെ പിന്തുണച്ച്
ഇ.പി ജയരാജൻ.
കാഫിർ പോസ്റ്റ് ലതിക ഷെയർ ചെയ്തതിൽ തെറ്റില്ല.
തെറ്റായ പ്രചാരണം ലതിക ചൂണ്ടിക്കാട്ടിയാണ് പോസ്റ്റ് ഷെയർ ചെയ്തത്.
കെ കെ ശൈലജ ലതികയെ തള്ളിപ്പറഞ്ഞത് സംബന്ധിച്ച് അവരോട് തന്നെ ചോദിക്കണം.
ഇപ്പോൾ കോടതിയിൽ പോലീസ് നൽകിയ റിപ്പോർട്ട് പ്രാഥമിക വിവരങ്ങൾ വെച്ച് തയ്യാറാക്കിയത്.
സോഷ്യൽ മീഡിയയെ എല്ലാവരും വഴി വിട്ട് ഉപയോഗപ്പെടുത്തുന്നുണ്ടന്നും ഇത് ഗൗരവത്തോടെ കാണണമെന്നും
ഇപി ജയരാജൻ കണ്ണൂരിൽ പറഞ്ഞു.