EDUCATIONtop news

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ; ഉപ്പു തിന്നവര്‍ ആരായാലും വെള്ളം കുടിക്കും, കുറ്റക്കാര്‍ രക്ഷപ്പെടില്ല, സര്‍ക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ല – മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേല്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിലന്‍കുട്ടി. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കുമെന്നും അതാരായാലും അങ്ങനെ തന്നെ ആയിരിക്കുമെന്നും മന്ത്രി പ്രതികരിച്ചു. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും മറച്ചുവയ്ക്കാനില്ലെന്നും മന്ത്രി പറഞ്ഞു. ഈ വിഷയത്തില്‍ കുറ്റക്കാരായാലും അവര്‍ രക്ഷപ്പെടില്ലായെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിട്ടുണ്ടെന്നും അതിനെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.

അതേ സമയം, പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിവരാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചതിനേക്കാള്‍ കൂടുതല്‍ ഭാഗങ്ങള്‍ സര്‍ക്കാര്‍ ഒഴിവാക്കിയെന്ന വിവാദമുണ്ടായിരിക്കുകയാണ്. റിപ്പോര്‍ട്ടിലെ 49 മുതല്‍ 53 വരെയുള്ള പേജുകളിലായി ആകെ 129 പാരഗ്രാഫുകള്‍ സര്‍ക്കാര്‍ ഒഴിവാക്കിയെന്നാണ് ആരോപണം.
21 പാരഗ്രാഫുകള്‍ ഒഴിവാക്കാനാണ് വിവരാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്. ഇതിന് വിരുദ്ധമായാണ് സര്‍ക്കാരിന്റെ വെട്ടിനീക്കല്‍. സുപ്രധാന വിവരങ്ങള്‍ സര്‍ക്കാര്‍ മറച്ചുവെച്ചുവെന്നാണ് ആക്ഷേപം.

ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz

വിവരാവകാശ നിയമ പ്രകാരം റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനായി അപേക്ഷകര്‍ക്ക് നല്‍കിയ അറിയിപ്പിലും ഈ ഭാഗം ഒഴിവാക്കുന്നത് വ്യക്തമാക്കിയിരുന്നില്ല. സ്വകാര്യതയെ മാനിച്ചാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടതെന്ന് സര്‍ക്കാര്‍ വിശദീകരണം. സ്വകാര്യ വിവരങ്ങള്‍ ഒഴിവാക്കാന്‍ വിവരാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കൂടുതല്‍ പാരഗ്രാഫുകള്‍ ഒഴിവാക്കിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍, വിവരാവകാശ കമ്മീഷന്‍ ഒഴിവാക്കാന്‍ നിര്‍ദേശിച്ച 96ാം പാരഗ്രാഫ് പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close