കോഴിക്കോട് ഃ സംവിധായകന്‍ രഞ്ജിത്തിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് ചാലപ്പുറത്തെ വീട്ടിലേക്ക് ബിജെപി സംഘടിപ്പിച്ച മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.മാര്‍ച്ച് ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ ഉദ്ഘാടനം ചെയ്തു.സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണെന്ന് ഓരോദിവസവും തെളിയിച്ചുകൊണ്ടിരിക്കുകയാണെന്ന് സജീവന്‍ കുറ്റപ്പെടുത്തി.ആരോപണം വന്ന ഉടനെ രഞ്ജിത്തിനെ ചലച്ചിത്രവികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കി കേസ് രജിസ്‌റര്‍ ചെയ്യണമായിരുന്നു.പകരം പഴയ എസ്എഫ് ഐ ക്കാരന്‍കൂടിയായ രഞ്ജിത്തിനെ മഹത്വവത്കരിക്കാന്‍ നടത്തിയ ശ്രമവും ഈ ചര്‍ച്ചക്ക് ചാനലുകളിലേക്ക് ആളെ വിടില്ലെന്ന സിപിഎം നിലപാടും അപഹാസ്യമായിപ്പോയി. സജി ചെറിയാന്‍റെ മഹത്വവത്കരണവും,മുകേഷിന്‍റേയും നിലപാടുകളും സമൂഹത്തോടുളള വെല്ലുവിളിയായി.സര്‍ക്കാര്‍ നിലപാടുകള്‍ വേട്ടക്കാരോടൊപ്പം എന്നതിനപ്പുറത്ത് വിശേഷണം സര്‍ക്കാരിന്‍റെ ഭാഗമായവര്‍ തന്നെ വേട്ടക്കാരായി മാറി എന്നായി..
ഹേമ കമ്മീഷൻ റിപ്പോർട്ട് നാലര വര്‍ഷം പൂഴ്ത്തിവെച്ചതും
നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് അറിഞ്ഞിട്ടും കേസെടുക്കാതിരുന്നതും മുഖ്യമന്ത്രിയുടെ ഗുരുതരമായ വീഴ്ചയാണ് . ഹേമ കമ്മീഷൻ റിപ്പോർട്ടിൽ പരാമർശിച്ച ലൈംഗികാതിക്രമങ്ങളില്‍ സ്വമേധയാ കേസുടുക്കാമായിരുന്ന സംഭവങ്ങളില്‍ പോലും കേസടുക്കാതിരുന്നത് ഗുരുതര ക്രിമിനൽ കുറ്റമാണ്.ഇനിയെങ്കിലും സര്‍ക്കാര്‍ നിയമനടപടിയിലേക്ക് നീങ്ങണമെന്ന് സജീവന്‍ ആവശ്യപ്പെട്ടു. ജില്ലാ വൈസ്പ്രസിഡന്‍റ് ഹരിദാസ് പൊക്കിണാരി,ജില്ലാ സെക്രട്ടറി ടി.റിനീഷ്,യുവമോര്‍ച്ച ജില്ലാപ്രസിഡന്‍റ് ജുബിന്‍ ബാലകൃഷ്ണന്‍,ഒബിസി മോര്‍ച്ച ജില്ലപ്രസിഡന്‍റ് ശശിധരന്‍ നാരങ്ങയില്‍ എന്നിവര്‍ പ്രസംഗിച്ചു.പ്രതിഷേധിച്ച പ്രവര്‍ത്തകരും പോലീസുമായി ഏറെ നേരം ഉന്തും തള്ളും ഉണ്ടായി.പോലീസ് യുവമോര്‍ച്ച പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു നീക്കി.കൗണ്‍സിലര്‍ മാരായ സരിത പറയേരി,രമ്യ സന്തോഷ് നേതാക്കളായ സി.പി.വിജയകൃഷ്ണന്‍,കെ.ഷൈബു,വിഷ്ണു പയ്യാനക്കല്‍,പി.രതീഷ്,പ്രവീണ്‍ തളിയില്‍,സോമിത ശശികുമാര്‍,എന്‍.പി.പ്രകാശ്,എന്‍.ജഗന്നാഥന്‍,ലീന അനില്‍,റൂബി പ്രകാശ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.