top news

മുതിര്‍ന്ന സംഗീത സംവിധായകനെതിരെയുള്ള ഗൗരി ലക്ഷ്മിയുടെ ആരോപണം ഗൗരവത്തിലെടുക്കണം – ഷഹബാസ് അമന്‍

കൊച്ചി: മുതിര്‍ന്ന സംഗീത സംവിധായകനെതിരെ ഗൗരി ലക്ഷ്മി ഉന്നയിച്ച ആരോപണം ഗൗരവത്തിലെടുക്കണമെന്ന് ഷഹബാസ് അമന്‍. സംഗീത സംവിധായകനില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്നും അയാള്‍ക്കൊപ്പം ഇനിയൊരിക്കലും ജോലി ചെയ്യില്ലെന്നും ഗായിക അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഗായികയെ പിന്തുണച്ച് ഷഹബാസ് അമന്‍ രംഗത്തെത്തിയത്. തന്റെ ജീവിതാനുഭവം ശക്തമായ ഒരു പൊളിറ്റിക്കല്‍ സോങ് ആയി അവതരിപ്പിച്ചതിന് വിവരമില്ലാത്ത വിഡ്ഢികളുടെ പരിഹാസശരങ്ങളേറ്റ് മുറിപ്പെട്ട് നില്‍ക്കുന്നവളാണ്. അതിന്റെ ട്രോമയും കണക്കിലെടുക്കണമെന്ന് അദ്ദേഹം സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. അധിക്ഷേപ കമന്റുകളിന്മേല്‍ നടപടി വേണമെന്നും അദ്ദേഹം കുറിപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സംഗീതസംവിധായകനെതിരെയുള്ള ഗൗരി ലക്ഷ്മിയുടെ തുറന്നുപറച്ചില്‍ ഏറെ ചര്‍ച്ചയായിരുന്നു. ‘കോംപ്രമൈസ്’ എന്ന വാക്ക് സിനിമയില്‍ മാത്രമല്ല എല്ലാ മേഖലയിലുമുണ്ടെന്നും അതിനു വഴങ്ങാത്തതിന്റെ പേരില്‍ തനിക്ക് അവസരങ്ങള്‍ നഷ്ടപ്പെടുന്നതില്‍ ദുഃഖമില്ലെന്നുമായിരുന്നു ഗൗരിയുടെ തുറന്നുപറച്ചില്‍. കിട്ടിയ പാട്ടുകളില്‍ സംതൃപ്തയാണെന്നും ഗൗരി പ്രതികരിച്ചിരുന്നു.

ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz

ഷഹബാസ് അമന്റെ കുറിപ്പ്

‘ഗായിക ഗൗരി ലക്ഷ്മി ഒരു മുതിര്‍ന്ന സംഗീതസംവിധായകനെതിരെ ഉന്നയിച്ച ആരോപണവും ഗൗരവത്തിലെടുക്കണം. ഗൗരി ഉദ്ദേശിക്കുന്നുവെങ്കില്‍ പേര് പുറത്തുവരണം. തന്റെ ജീവിതാനുഭവം ശക്തമായ ഒരു പൊളിറ്റിക്കല്‍ സോങ് ആയി പ്രസന്റ് ചെയ്തതിനു വിവരമില്ലാത്ത വിഡ്ഢികളുടെ പരിഹാസശരങ്ങളേറ്റ് മുറിപ്പെട്ട് നില്‍ക്കുന്നവളാണ്. അതിന്റെ ട്രോമയും കണക്കിലെടുക്കണം. അധിക്ഷേപ കമന്റുകളിന്മേല്‍ നടപടി വേണം. ഒരു പെണ്‍കുട്ടിയുടെ ധീരമായ മുന്നോട്ടുപോക്കിന് യാതൊന്നും തടസ്സമാകരുത്. പ്രിയ ഗൗരീ, നീ അടിപൊളിയാണ്. ഗംഭീര ഗായികയാണ്. വ്യക്തമായി കാര്യങ്ങള്‍ പറയുന്നു. മ്യൂസിക്കില്‍ നീ എന്ത് ചെയ്‌തെന്നതിന് ചരിത്രത്തിന്റെ കോടതിയില്‍ കാലം സാക്ഷി പറഞ്ഞോളും. പോകൂ, പൊളിച്ചടുക്കി മുന്നോട്ട്!’

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close