KERALAlocaltop news

ചത്ത കോഴി വിറ്റ സംഭവം ഗുരുതരം : കർശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

 

കോഴിക്കോട്: ചത്ത കോഴി വിൽപ്പന നടത്തിയ ചിക്കൻ സ്റ്റാൾ, ഗുരുതര മനുഷ്യാവകാശ ലംഘനം നടത്തിയതായി തെളിഞ്ഞ സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷാ കമ്മീഷണറും സംസ്ഥാന പോലീസ് മേധാവിയും അടിയന്തരമായി ഇടപെട്ട് കർശന ശിക്ഷ ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്.

ഭക്ഷ്യസുരക്ഷ നിയമം 2006 ൽ വ്യവസ്ഥ ചെയ്തിരിക്കുന്ന മിന്നൽ പരിശോധനകൾ വീഴ്ച്ചകളില്ലാതെ നടത്തി പൊതുജനങ്ങൾക്ക് സുരക്ഷിത ഭക്ഷണമെന്ന അവകാശം ഉറപ്പാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

സംസ്ഥാന പോലീസ് മേധാവിയും ഭക്ഷ്യസുരക്ഷാ കമ്മീഷണറും സ്വീകരിച്ച നടപടികൾ മൂന്നാഴ്ചക്കകം സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. സെപ്റ്റംബർ 27ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. തലക്കുളത്തൂർ അണ്ടിക്കോട് സി. പി ആർ ചിക്കൻ സ്റ്റാളിനെതിരെയാണ് പരാതി. ആരോഗ്യവിഭാഗവും ഭക്ഷ്യസുരക്ഷാ വിഭാഗവും ചേർന്ന് നടത്തിയ പരിശോധനയിൽ ഇവിടെ നിന്നും 33 കിലോഗ്രാം ചത്ത കോഴി കണ്ടെത്തിയതായി പത്രവാർത്തയിൽ പറയുന്നു. ചൊവാഴ്ച വൈകിട്ട് കോഴി വാങ്ങിയവരാണ് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് കടയിൽ തിരികെയെത്തിയത്. നാട്ടുകാർ പോലീസിനെ അറിയിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്.

ഇന്ന് കോഴിക്കോട് സിറ്റിംഗ്

 

മനുഷ്യാവകാശ കമ്മീഷൻ ഇന്ന് (30 / 8) രാവിലെ 10.30 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ സിറ്റിംഗ് നടത്തും.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close