top news

പ്രസവ ശസ്ത്രക്രിയക്ക് ശേഷം വയറ്റില്‍ പഞ്ഞിയും തുണിയും ; ഡോക്ടര്‍ക്കെതിരെ കേസ്

ആലപ്പുഴ : ഹരിപ്പാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ഗുരുതര വീഴ്ച. പ്രസവ ശസ്ത്രക്രിയക്കെത്തിയ ആലപ്പുഴ പെണ്ണൂക്കര സ്വദേശിനിയായ 28കാരിയുടെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഗുരുതര വീഴ്ചയുണ്ടായത്. ശസ്ത്രക്രിയക്ക് ശേഷം യുവതിയുടെ വയറ്റില്‍ പഞ്ഞിയും തുണിയും വെച്ച് തുന്നിക്കെട്ടി. ഇതോടെ വയറ്റിനുള്ളില്‍ രക്തം കട്ടപിടിക്കുകയും,പിന്നീട് രണ്ടാമതൊരു ശസ്ത്രക്രിയ നടത്തിയാണ് പഞ്ഞിക്കെട്ടും തുണിയും യുവതിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത്. സംഭവത്തില്‍ ഗവ.ആശുപത്രിയിലെ വനിതാ ഡോക്ടര്‍ ജയിന്‍ ജേക്കബിനെതിരെ പോലീസ് കേസെടുത്തു. ഡോക്ടറുടെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ചയില്‍ നടപടി ആവശ്യപ്പെട്ട് യുവതിയുടെ മാതാവ് ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നും. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.

ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close