top news
എം വി ഗോവിന്ദന്റെ പ്രസ്താവനക്കെതിരെ ആനി രാജ രംഗത്ത്
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനക്കെതിരെ സിപിഐ നേതാവ് ആനി രാജ. മുകേഷിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തണം,അതാണ് സ്ത്രീപക്ഷ നിലപാടെന്നും അതില്‍നിന്നും ഒരുമാറ്റവും ഉണ്ടാകില്ലായെന്നും ആനി രാജ പറഞ്ഞു. ഇടതുപക്ഷം എന്നാല്‍ സ്ത്രീപക്ഷമാണ്, മറ്റുള്ളവര്‍ തെറ്റ് ചെയ്തിട്ടുണ്ടാവും എന്നാല്‍ അവര്‍ എന്ത് ചെയ്തു എന്നു നോക്കിയല്ല നടപടി എടുക്കേണ്ടതെന്നും രാജ്യത്തെ മറ്റുള്ളവര്‍ക്ക് കൂടെ മാതൃകയാവണം കമ്മ്യൂണിസ്റ്റ്കാരെന്നും ആനി രാജ കൂട്ടിച്ചേര്‍ത്തു.
മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നും അല്ലാത്തപക്ഷം സര്‍ക്കാരിന് മുകളില്‍ അതൊരു കരിനിഴലായി വീഴുമെന്നും അതിജീവിതകള്‍ക്ക് കൂടി നീതി ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ അവരെ ബോധ്യപ്പെടുത്തണമെന്നും ആനി രാജ പ്രതികരിച്ചു. അതേസമയം, കേരളം ഒരു വാട്ടര്‍ ഷെഡ് മൂവ്‌മെന്റിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നതെന്ന് പറഞ്ഞ ആനി രാജ പ്രതിപക്ഷനേതാവിനെതിരെയും ആഞ്ഞടിച്ചിട്ടുണ്ട്.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz
സതീശന്‍ മറ്റുള്ളവര്‍ക്കുനേരെ വിരല്‍ ചൂണ്ടുമ്പോള്‍ ബാക്കി വിരലുകളെല്ലാം സതീശന് നേരെയാണ് നോക്കുന്നത്. പ്രതികരണം എന്തെന്ന് വലിയ പ്രതീക്ഷയോടെ നോക്കുന്ന സമയമാണിത്. അതിന്റെ ഗൗരവം കേരളത്തിലെ സര്‍ക്കാര്‍ എടുക്കുമെന്നു കരുതുന്നുവെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആനി രാജ വ്യക്തമാക്കി.