top news

ഇപിക്കെതിരെ പി ജയരാജന്‍ ; വൈദേകം റിസോര്‍ട്ട് വിവാദം സംസ്ഥാന സമിതിയില്‍ ഉന്നയിച്ചു

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയിട്ടും ഇ പിയ്‌ക്കെതിരെ കുരുക്ക് മുറുക്ക് പി ജയരാജന്‍. ഇപിക്കെതിരായ വൈദേകം റിസോര്‍ട്ട് വിവാദത്തിലും അനധികൃത സ്വത്ത് സമ്പാദന പരാതിയിലും എന്ത് നടപടി എടുത്തെന്നായിരുന്നു സംസ്ഥാന സമിതിയില്‍ പി ജയരാജന്റെ ചോദ്യം. എന്നാല്‍ നിലവില്‍ ഇക്കാര്യം പരിഗണിച്ചിട്ടില്ലെന്നായിരുന്നു യോഗത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മറുപടി. ഇപിക്കെതിരായ നടപടിയില്‍ തുടര്‍ നടപടികള്‍ക്കുള്ള എല്ലാ പഴുതുമിട്ടാണ് നേതൃത്വത്തിന്റെ നില്‍പ്പ്.

അതേസമയം, എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയ ശേഷം ഇപി ജയരാജന്‍ മൗനം തുടരുകയാണ്. അതുകൊണ്ട് തന്നെ ഇപിയുടെ അടുത്ത നീക്കം എന്താണ് എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ കലങ്ങി മറച്ചിലുകള്‍ക്കിടക്ക് ഇ പി ജയരാജനെതിരെ റിസോര്‍ട്ട് വിവാദം ആളിക്കത്തിച്ചത് പി ജയരാജനായിരുന്നു. 2022 ലായിരുന്നു വൈദേകം ആയുവര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ ഇപിക്ക് വഴിവിട്ട ഇടപെടലുകളുണ്ടെന്നും അനധികൃത സ്വത്ത് സമ്പാദനവുമടക്കം ഗുരുതര ആക്ഷേപങ്ങളും പാര്‍ട്ടിക്ക് മുന്നിലെത്തിയത്. അതേസമയം ഇപിയെ പുറത്താക്കിയതിന് കാരണം ചോദിച്ച സംസ്ഥാന സമിതി അംഗങ്ങള്‍ക്കും കൃത്യമായ ഉത്തരം കിട്ടിയില്ലെന്നാണ് വിവരം.

ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz

ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേക്കര്‍ കൂടിക്കാഴ്ച അടക്കം പരിഗണിച്ചെന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞൊഴിയുകയായിരുന്നു എംവി ഗോവിന്ദന്‍. പിബി തീരുമാനം എന്ന നിലയില്‍ എംവി ഗോവിന്ദന്‍ പറയും വരെ പാര്‍ട്ടി നടപടി വരുന്ന കാര്യം ഇപിയും അറിഞ്ഞിരുന്നില്ല. കാര്യങ്ങളെല്ലാം മുന്‍പ് വിശദീകരിച്ച് കഴിഞ്ഞതാണല്ലോ എന്ന് ക്ഷോഭിച്ച ഇപിയെ അനുനയിപ്പിക്കാന്‍ പോലും ആരും ശ്രമിച്ചതുമില്ല. അതുവരെ മൗനം പാലിച്ച മുഖ്യമന്ത്രി യോഗത്തില്‍ നിന്ന് ഇറങ്ങിയ ഇപിയോട് കാണാം സംസാരിക്കാം എന്ന് മാത്രമാണ് പറഞ്ഞത്. കേന്ദ്ര കമ്മിറ്റി അംഗമായിട്ടും നടപടിക്കാര്യം അറിയിക്കുന്നതില്‍ നേതൃത്വം മാന്യകാട്ടിയില്ലെന്ന പരാതി ഇപിക്കുണ്ട്.

https://youtu.be/H9-7y9sQuHg?si=JDxV_zkg91O5_jPu

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close