കോഴിക്കോട് : ഓഫീസ് നവീകരണം തീവെട്ടി കൊള്ളയാണെന്ന് ധർണ്ണ ഉൽഘാടനം ചെയ്ത ഡിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് പ്രവീൺകുമാർ പ്രസ്താവിച്ചു. ത്രീസ്റ്റാർ സംവിധാനത്തിൽ നിർമ്മിച്ചുവരുന്ന ഡിസിസി കെട്ടിടത്തിന് ഏഴ് കോടി രൂപയാണ് ചെലവഴിക്കുന്നത്. കോർപ്പറേഷന്റെ സാമ്പത്തിക മേഖലയെ ആകെ അഴിമതിയിലൂടെ അടിവെര് അറുക്കുന്ന നടപടിയാണ് കോർപ്പറേഷൻ ഭരണകൂടം നടത്തിവരുന്നത്… ഈ അഴിമതിയും തട്ടിപ്പും നഗര ജനത അംഗീകരിക്കില്ല. തെരഞ്ഞെടുപ്പിൽ ഭരണകൂടത്തെ തൂത്തെറിയുമെന്ന് അദ്ദേഹം പറഞ്ഞു. .അഞ്ചുവർഷം മുമ്പ് കഴിഞ്ഞ കൗൺസിലിന്റെ കാലഘട്ടത്തിൽ ആരംഭിച്ച ഓഫീസ് നവീകരണം കൂടുതൽ കൂടുതൽ വിവാദം ആകുന്നു…. 9 കോടി എസ്റ്റിമേറ്റിൽ ആരംഭിച്ച പ്രവർത്തി ഇപ്പോൾ 19 കോടിയിൽ എത്തി നിൽക്കുന്നു. നവീകരണ പ്രവർത്തി സംബന്ധിച്ച് കൗൺസിൽ യോഗങ്ങളിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് വ്യത്യസ്തമായ തുകകൾ എന്നുള്ള രീതിയിൽ ആണ് മറുപടി ലഭിച്ചത്… 13 കോടിയായും 16 കോടിയായും വ്യത്യസ്തമായി മറുപടികളിൽ വിവരിക്കുന്നുണ്ട്.. ഒരേ ഉദ്യോഗസ്ഥനാണ് ഈ കാര്യത്തിൽ ഒപ്പു വച്ചിട്ടുള്ളത്..ഓഫീസ് നവീകരണം ഊരാളുങ്കൽ ലേബർ കോൺട്രാക്ടർ സൊസൈറ്റിയെയാണ് ഏൽപ്പിച്ചത്.. വിവിധ കാര്യങ്ങൾ പറഞ്ഞ് അവർ നൽകുന്ന വ്യത്യസ്തമായ ഡിമാന്റുകൾ ഭരണപക്ഷം അംഗീകരിച്ചതാണ് ഇത്രയും തുക വർധിക്കാൻ കാരണമായത് .. തിങ്കളാഴ്ച മേയർ ഉദ്ഘാടനം ചെയ്യും എന്ന് പ്രഖ്യാപിച്ച പരിപാടിയിൽ രഹസ്യമായാണ് മരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് എത്തിയത്. ഉദ്ഘാടന പരിപാടിയും രഹസ്യമായി നടത്തി മന്ത്രി സ്ഥലം വിട്ടു. ഇതേസമയം രാവിലെ ഒമ്പതര മുതൽ യുഡിഎഫ് കൗൺസിൽ പാർട്ടിയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിന് പുറത്ത് കൗൺസിലർമാർ ധർണ നടത്തി. ഈ വെട്ടിപ്പിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് യുഡിഎഫ് കൗസർമാർ ആവശ്യപ്പെട്ടു..കോംട്രസ്റ്റ് ഭൂമി കയ്യേറാൻ ഒരിക്കലും അനുവദിക്കില്ല. പച്ചക്കറി മാർക്കറ്റ് മാററിയാൽ യുഡിഎഫ് ശക്തമായി എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എസ്റ്റിമേറ്റ് തുക 9 കോടിൽ നിന്നും 19 കോടിയിലേക്ക് ഉയർത്തിയ മാസ്മരിക വിദ്യ സിപിഎമ്മിന് മാത്രമേ കഴിയൂ എന്ന് മുഖ്യപ്രഭാഷണം നടത്തിയ മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി ടി ഇസ്മായി ൽ പരിഹസിച്ചു. സാഹിത്യ നഗരത്തെ അഴിമതി നഗരമാക്കി മാറ്റിയ സിപിഎമ്മിനെ ഭരണത്തിൽ നിന്നും തൂത്തെരിയാൻ ജനങ്ങൾ തയ്യാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു…. കോർപ്പറേഷൻ യുഡിഎഫ് കൗൺസിൽ പാർട്ടി ലീഡർ കെ സി ശോഭിത അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ലീഡർ കെ മൊയ്തീൻ കോയ, വിപ് എസ് കെ അബൂബക്കർ പ്രസംഗിച്ചു. കെ വി കൃഷ്ണൻ, എസ് വി അർശുൽ അഹമ്മദ്, എ ടി മൊയ്തീൻ കോയ, രാജീവ് തിരുവച്ചിറ, കൃഷ്ണകുമാർ ബിനീഷ് കുമാർ,സുബൈർ മാങ്കാവ്, ബ്രസീലിയ ഷംസുദ്ദീൻ പി പി രമീസ്, കെ വി മൻസൂർ, സിറാജ് കിണാശ്ശേരി, മൊയ്തീൻ കോയ സി എം പി., നാഫില മുൻഷിറ, എന്നിവർ പ്രസംഗിച്ചു. ഡോക്ടർ പി എൻ അജിത ആയിഷബി പാണ്ടിക ശാല, കെ നിർമ്മല,കെ റംലത്ത്, മനോഹരൻ മാങ്ങാറിൽ,ഓമന മധു, അൽഫോൻസാ ടീച്ചർ, ഷാഹിദസുലൈമാൻ,കവിത അരുൺ കെ പി രാജേഷ് കുമാർ നേതൃത്വം നൽകി