top news

കേരള ചരിത്രത്തിലാദ്യമായി, ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തി വനിതാ ജോയിന്റ് ആര്‍ടിഒ

പാലക്കാട്: കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തി വനിതാ ജോയിന്റ് ആര്‍ടിഒ. ചിറ്റൂര്‍ ജോയിന്റ് ആര്‍ടിഒ ബൃദ്ധ സനിലാണ് ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തിയത്.

ബസും ലോറിയുമുള്‍പ്പെടെയുള്ള ഹെവി വാഹനങ്ങള്‍ ഓടിക്കുന്ന സ്ത്രീകള്‍ ഒരുപാടുണ്ടെങ്കിലും ഇതുവരെയും പുരുഷന്‍മാരായ ഉദ്യോഗസ്ഥര്‍ മാത്രമാണ് ഹെവി വെഹിക്കിള്‍ ടെസ്റ്റ് നടത്തിയിരുന്നത്. ഇതിനൊരു മാറ്റമാണ് ബൃദ്ധയിലൂടെ ഉണ്ടായിരിക്കുന്നത്. അതേസമയം ഇത്തരമൊരു ഉത്തരവാദിത്വം ഡ്യൂട്ടിയുടെ ഭാഗമായതിനാല്‍ ആശ്ചര്യമൊന്നും ഉണ്ടായിരുന്നില്ലെന്നും അതിനുള്ള യോഗ്യതയുള്ളതുകൊണ്ടാണ് ടെസ്റ്റ് നടത്താനുള്ള ചുമതല ലഭിച്ചതെന്നും ബൃന്ദ സനില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ടെസ്റ്റിനെത്തിയവരുടെ ഡ്രൈവിങിലുള്ള കാര്യക്ഷമതയും ടെസ്റ്റുകള്‍ കൃത്യമായി പരിശോധിച്ചതുമെല്ലാം ചിറ്റൂര്‍ ജോയിന്റ് ആര്‍ടിഒ ബൃന്ദ സനിലാണ്.വണ്ടിത്താവളം-മീനാക്ഷി പുരം റൂട്ടിലാണ് റോഡ് ടെസ്റ്റ് നടന്നത്. ബസിലാണ് റോഡ് ടെസ്റ്റ് നടന്നത്. അപേക്ഷകര്‍ക്ക് ടെന്‍ഷനില്ലാതെ ഓടിക്കാനുള്ള അവസരമാണ് ഒരുക്കിയത്. സഹപ്രവര്‍ത്തകരെല്ലാം നല്ല പിന്തുണയാണെന്നും സന്തോഷമുണ്ടെന്നും ബൃന്ദ സനില്‍ പറഞ്ഞു.സ്ത്രീകളില്‍ എക്‌സിക്യൂട്ടീവ് വിഭാഗത്തില്‍ അസി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായി ആദ്യം വന്നത് താനായതിനാലാണ് പിന്നീട് പ്രമോഷന്‍ കിട്ടി ജോയിന്റ് ആര്‍ടിഒ ആകുന്നതും ഇപ്പോള്‍ ഡ്യൂട്ടിയുടെ ഭാഗമായി ടെസ്റ്റ് നടത്താന്‍ അവസരം ലഭിക്കുന്നതെന്നും ഔദ്യോഗിക ജീവിതത്തില്‍ ഏറെ ആത്മവിശ്വാസം നല്‍കുന്ന കാര്യമാണെന്നും ബൃന്ദ സനില്‍ പറഞ്ഞു.

ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close