top news
തമിഴ്നാട്ടില്‍ ഒന്‍പത് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ വിഷം കൊടുത്ത് കൊന്നു
തമിഴ്നാട്ടില്‍ പിഞ്ചു കുഞ്ഞിനെ വിഷം കൊടുത്ത് കൊന്നു. ഒന്‍പത് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ അമ്മയും അച്ഛനും ചേര്‍ന്നാണ് കൊലപ്പെടുത്തിയത്. വെല്ലൂര്‍ വെപ്പങ്കുപ്പം സ്വദേശി ജീവ, ഭാര്യ ഡയാന എന്നിവര്‍ അറസ്റ്റില്‍.
രണ്ടാമതും പെണ്‍കുഞ്ഞ് ജനിച്ചത് കൊലയ്ക്ക് കാരണം. കുഞ്ഞിനെ കൊലപ്പെടുത്തിയത് പപ്പായ മരത്തിന്റെ പാല് നല്കി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപം കുഴിച്ചിട്ടു. ഡയാനയുടെ പിതാവ് ശരവണന്റെ പരാതിയിലാണ് പോലിസ് കേസെടുത്തിരിക്കുന്നത്.