top news

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നികുതിദായകനായി ഷാരൂഖ് ഖാന്‍

പ്രമുഖ സെലിബ്രിറ്റികളെയും കായിക താരങ്ങളെയും പിന്‍തള്ളി രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നികുതിദായകനായി ഷാരൂഖ് ഖാന്‍. 92 കോടി രൂപയാണ് കിങ് ഖാന്‍ ഈ വര്‍ഷം നികുതിയിനത്തില്‍ അടച്ചത്. പത്താന്‍, ഡങ്കി തുടങ്ങി ഷാരൂഖ് ഖാന് വിജയചിത്രങ്ങള്‍ സമ്മാനിച്ച വര്‍ഷമാണ് കടന്നുപോയത്. പോയ വര്‍ഷം 2000 കോടിയിലേറെയാണ് ചിത്രങ്ങള്‍ നേടിയത്. 2024-ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആദായനികുതി അടച്ച സെലിബ്രിറ്റികളുടെ പട്ടിക പുറത്തുവിട്ടത് ഫോര്‍ച്യൂണ്‍ ഇന്ത്യയാണ്. 7300 കോടി രൂപ ആസ്തിയുള്ള ഷാരൂഖ് ഗൗതം അദാനി, മുകേഷ് അംബാനി എന്നിവര്‍ ലീഡ് ചെയ്യുന്ന ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇതിനോടകം തന്നെ ഇടം നേടിയിരുന്നു.

80 കോടി രൂപ നികുതിയടച്ച് ദളപതി വിജയ് ആണ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരന്‍. പോയവര്‍ഷം ഏറ്റവും കളക്ഷന്‍ നേടിയ തമിഴ് സിനിമയായിരുന്നു വിജയ്‌യുടെ ലിയോ.
സല്‍മാന്‍ ഖാന്‍ 75 കോടിയും അമിതാഭ് ബച്ചന്‍ 71 കോടി രൂപ നികുതിയടച്ച് ഷാരൂഖ് ഖാന് പിന്നാലെ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുള്ളത്.
66 കോടി രൂപ നികുതിയടക്കുന്ന വിരാട് കോഹ്ലിയാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നികുതി അടക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് താരം.

42 കോടി രൂപ നികുതി അടച്ച അജയ് ദേവ്ഗണും 36 കോടി രൂപ നികുതി അടച്ച രണ്‍ബീര്‍ കപൂറും പട്ടികയിലുണ്ട്. 14 കോടി രൂപ നികുതിയടച്ച് മലയാളി താരം മോഹന്‍ലാലും
പട്ടികയില്‍ ഇടം പിടിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close