KERALAlocaltop news

പെട്രോൾ പമ്പുകളിൽ വ്യാപക തട്ടിപ്പ്: കീശയും ഇന്ധനടാങ്കും ” കാലിയാകും “

** ജാഗ്രത പാലിച്ചാൽ തട്ടിപ്പ് തടയാം

തിരുവനന്തപുരം :സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സിവിൽ സപ്ലൈസ് പമ്പുകളിലടക്കം വിൽക്കുന്ന ഇന്ധ നത്തിൻ്റെ അളവിൽ വ്യാപക ക്രമക്കേടെന്ന് അളവുതൂക്കപരിശോധനാ വിഭാഗത്തിന്റെ കണ്ടെത്തൽ. 50 പമ്പുകളിലാണ് ഇന്ധനത്തിൻ്റെ അളവ് അനുവദനീയമായതിലും കുറവാണെന്നു പരിശോധനയിൽ കണ്ടെത്തിയത്. പമ്പുകളിലെ അളവുപാത്രം മുദ്ര ചെയ്യാത്തതടക്കമുള്ള ക്രമക്കേടുകൾക്കു 510 പമ്പുകൾക്കെതിരെ ലീഗൽ മെട്രോളജി വിഭാഗം  9.69  ലക്ഷം രൂപ പിഴ ചുമത്തി.

പാലക്കാട് (61), എറണാകുളം (55) തിരുവനന്തപുരം (53) ജില്ലകളിലാണ് നിയമലംഘന കേസുകൾ കൂടുതൽ .കുറവ്  വയനാട്ടിലും (15)

രണ്ടര വർഷത്തിനിടെ നടത്തിയ പരിശോധനയിലാണു ക്രമക്കേട് കണ്ടെത്തിയതെന്നു വിവരാവകാശ അപേക്ഷയ്ക്കു മറുപടിയായി അധികൃതർ വെളിപ്പെടുത്തി. 5 ലീറ്റർ ഇന്ധനം വിൽ ക്കുമ്പോൾ അതിൽ 25 മില്ലിലീറ്റർ കൂടുകയോ കുറയുകയോ ചെയ്യൂന്നതിൽ പിഴവില്ലെന്നാണു നിയമത്തിലെ ഇളവ്. എന്നാൽ, ചില പമ്പുകളിൽ 100 മുതൽ 120 മില്ലി ലീറ്റർ വരെ വ്യത്യാസം കണ്ടെത്തി. കൊല്ലത്തു 29പമ്പുകളിൽ പരിശോധന നടത്തിയതിൽ 4 ൽ അളവിൽ കൃത്രിമം കണ്ടെത്തി. ഈ പമ്പുകളു ടെ വിതരണം നിർത്തിവച്ച് നോട്ടിസ് നൽകിയെന്ന് ഡപ്യൂട്ടി കൺട്രോളർ അറിയിച്ചു. അനുവദനീയമായ അളവ് വ്യത്യാസം മുതലെടുത്താണ്   പലയിടത്തും ക്രമക്കേട് നടക്കുന്നത്. നോസിൽ സീൽ ചെയ്യുമ്പോൾ തന്നെ 5 ലീറ്ററിന് 25 മില്ലിലീറ്റർ കുറച്ചുവയ്ക്കും. അപ്പോൾ 2 ലീ : റ്റർ ഇന്ധനം അടിക്കുന്നവർക്ക് 10 മില്ലിലീറ്റർ കുറയും. മെഷീനിലും ബില്ലിലും 2 ലീറ്റർ തന്നെ രേഖപ്പെടുത്തും. തട്ടിപ്പുകൾക്ക് ഉദ്യോ ഗസ്‌ഥർ കൂട്ടുനിൽക്കുന്നെന്നും ആരോപണമുണ്ട്.

                                                                 

 ഇങ്ങനെ ചെയ്താൽ തട്ടിപ്പ് തടയാം

ഇന്ധനം നിറയ്ക്കുമ്പോൾ നോസിലിൽ തുടർച്ചയായി പ്രസ് ചെയ്‌ത് അളവിൽ ക്രമക്കേട് നടത്തുന്നുവെന്നു ലീഗൽ മെട്രോളജി ആസ്‌ഥാനത്തെ ഉദ്യോഗസ്ഥൻ  പറഞ്ഞു. തുടർച്ചയായി പ്രസ് ചെയ്യുമ്പോൾ നോസിലിൽ വായു കയറി ടാങ്കിൽ വീഴുന്ന ഇന്ധനത്തിന്റെ അളവ് കുറയും. നോസിൽ ടാങ്കിൽ വച്ചാലുടൻ ലോക്ക് ചെയ്തു‌ പമ്പ് ജീവനക്കാരോട് കയ്യെടുക്കാൻ ആവശ്യപ്പെടണം. ഇന്ധനം നിറച്ചയുടൻ നോസിൽ ടാങ്കിൽ നിന്ന് എടുത്തു മാറ്റാനും അനുവദിക്കരുത്. അവസാന തുള്ളി ഇന്ധനവും ടാങ്കിൽ വീണുവെന്ന് ഉറപ്പാക്കിയ ശേഷം വേണം നോസിൽ പുറത്തെടുക്കാൻ. ഉപഭോക്‌താക്കൾ ഇന്ധനത്തിൻ്റെ അളവിൽ സം ശയം പ്രകടിപ്പിച്ചാൽ പരിശോധിച്ചു ഉറപ്പുവരുത്താനുള്ള സംവിധാനം പമ്പുകളിൽ ലഭ്യമാക്കേണ്ടതാണ്. ഇതും പലയിടത്തും നടക്കാറില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close